സുരേഷ് റെയ്ന – ഇന്ത്യ ആഘോഷിക്കാൻ മറന്ന കളിക്കാരൻ.
- Vishnu Udayan
- Aug 16, 2020
- 1 min read
Credits – Google images.
ദ്രാവിഡിന്റെ ഇന്ത്യയിൽ കളി തുടങ്ങി കോഹ്‌ലിയുടെ ഇന്ത്യയിൽ വിരമിച്ച ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഇടംകൈയൻ പരിമിത ഓവർ ക്രിക്കറ്റ്റർമാരിൽ ഒരാൾ. റെയ്‌നയുടെ inside-out ഡ്രൈവുകളും, mid-വിക്കറ്റിന് മുകളിലൂടെയുള്ള സ്ലോഗും സംസാരവിഷയമാകുമ്പോൾ റിങ്ങിനുള്ളിൽ ചാടി വീഴുന്ന, ബില്ലി ബൗഡിന്റെ പുറകെ നിന്ന് അദ്ദേഹത്തെ അനുകരിക്കുന്ന, സ്‌ട്രൈക്കർ സെഞ്ച്വറി അടിക്കുമ്പോൾ ആദ്യം കൈ പോകുന്ന റെയ്നയെ നാം മറന്നുകൂടാ. യുവരാജ് – Mohammed കൈഫ് – സുരേഷ് റെയ്ന ത്രയം backward point, point and cover പൊസിഷൻസിൽ നിൽക്കുമ്പോൾ ഒരു പന്ത് പോലും 45 meters കടക്കുമെന്ന് കാണുന്ന എനിക്ക് തോന്നിയിട്ടില്ല. റോബിൻ സിങ്ങും അജയ് ജഡേജയും തുടങ്ങിയിട്ട് ഇന്ത്യൻ ഫീല്ഡിങ്ങിന്റെ പുതിയ അളവുകോലുകൾ അക്ഷരാർത്ഥത്തിൽ കൂടുതൽ ഉയരത്തിലേക്ക് ഈ ത്രയം ഉയർത്തി.
2011 ലോകകപ്പിൽ എല്ലാവരും വീരു മുതൽ ധോണിയെ വരെ പരാമർശിക്കുമ്പോൾ മറന്നു പോകുന്നൊരു പേരാണ് സുരേഷ് റെയ്ന. ആദ്യ മത്സരങ്ങളിൽ യൂസഫ് പത്താനാണ് കളിച്ചിരുന്നത്. ഇടയ്ക്ക് വെച്ചാണ് കൂടുതൽ ബാറ്റിംഗ് ടെക്‌നിക്കുള്ള റെയ്ന കേറുന്നത്. ഒരുപക്ഷെ അതായിരിക്കണം ആ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്ന്.
കുത്തി പൊങ്ങുന്ന പന്തുകൾക്ക് മുമ്പിൽ ടെസ്റ്റ് career തകർന്നപ്പോൾ സുരേഷ് റെയ്ന എന്ന പടയാളി പരിമിത ക്രിക്കറ്റിൽ ഒരിക്കലും തളർന്നിട്ടില്ല. ഐ പി എൽ എന്ന ഉത്സവത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പൻ അത് സുരേഷ് റെയ്നയാണ്. അടുപ്പിച്ചു എല്ലാ വർഷത്തിലും ടോപ് സ്കോറെർ ലിസ്റ്റിൽ ഇടപിടിച്ച ഈ മുപ്പത്തുമൂന്നുകാരൻ ഇത്രപെട്ടെന്ന് നിർത്തുമെന്ന് കരുതിയില്ല. ഈ ഇടയ്ക്ക് പറഞ്ഞിരുന്നു, പണ്ടത്തെ പോലെ ആസ്വദിച്ചു ഇപ്പൊ കളിക്കാൻ കഴിയുന്നില്ല എന്ന്. ഒരുപാട് ഞെട്ടലുണ്ടാക്കിയ തുറന്നുപറച്ചിലായിരിന്നു അത്. കാരണം റെയ്ന എന്നും നമുക്ക് ചുറ്റുമുള്ള ജീവിതം ആഘോഷമാക്കുന്ന, ജീവിതം ആസ്വദിക്കുന്ന ഒരു വ്യക്തിയായിരുന്നു.
പഞ്ചാബിനെതിരെയുള്ള ആ പൊട്ടിത്തെറി ഇന്നും മനസ്സിൽ ഓർക്കുന്നു. ബേസിൽ തമ്പി എന്ന ബൗളറെ നിർണ്ണായക ഘട്ടങ്ങളിൽ പന്ത് ഏൽപ്പിച്ചു വളർത്തിയതും ഓർക്കുന്നു. സ്റ്റാൻസ് എടുക്കുമ്പോളുള്ള ചലനങ്ങൾ ഓർക്കുന്നു.
സുരേഷ് റെയ്ന, താങ്കൾ ഒരുപക്ഷെ ഇന്ത്യയുടെ ഓൾ-ടൈം ടീമുകളിൽ ഇടം നേടില്ലായിരിക്കാം. പക്ഷേ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ജനപ്രിയമാക്കിയതിനു താങ്കൾക്ക് ഞങ്ങളുടെ മനസ്സിൽ എന്നും സ്ഥാനമുണ്ട്.





Comments