top of page

കേരള ബ്ലാസ്റ്റേഴ്സ് - ആറ് വർഷത്തെ കാത്തിരിപ്പ്.

  • Writer: Vishnu Udayan
    Vishnu Udayan
  • Mar 20, 2022
  • 2 min read

ree


കുഞ്ഞുനാളിൽ ഒരു ഫിഫ world cup സമയത്ത് വഞ്ചിയൂർ ജംഗ്ഷനിലെ ചുക്ക് കാപ്പിയും കുടിച്ച് ഫുട്ബോൾ മത്സരങ്ങൾ കണ്ടിട്ടുണ്ട്. പിന്നെ ഏതൊക്കെയോ വർഷങ്ങളിൽ സന്തോഷ് ട്രോഫിയും പണ്ടത്തെ എസ്ബിടി ട്രിവാൻഡ്രം ടീമിൻ്റെ കളികളും കണ്ടിട്ടുണ്ട്. ഇടയ്ക്ക് ഒരിക്കെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഒരു ഫുട്ബോൾ മത്സരം നേരിട്ട് കണ്ട് ആസ്വദിച്ചു. എന്ന് എൻ.പി.പ്രദീപിൻ്റെ skills കണ്ടിട്ട് ഞെട്ടി പോയത് ഇന്നും ഓർമ്മയുണ്ട്.


സ്കൂളിലെ P T പീരിയടിൽ football ഇൻ്റെ പുറകെ ഓടുന്നതൊരു ഹരമായിരുന്നു. എന്തൊക്കെയോ കാണിച്ച് കൂട്ടിയ സ്ക്കൂൾ കാലം, അപ്പോഴത്തെ ഓർമ്മകൾ.


ഫുട്ബോൾ നിയമങ്ങൾ ഒന്നും വല്യ വശമില്ലായിരിന്നു. എന്ത് കൊണ്ടോ യൂറോപ്യൻ ലീഗുകളിൽ ആകൃഷ്ടനായിട്ടില്ല ഒരിക്കലും. 2014ഇല് സച്ചിൻ ടെൻഡുൽക്കർ കേരളത്തിനായി ഒരു ടീമുമായി വരുന്നു എന്ന് ആദ്യം കേട്ടപ്പോൾ അത്ര വിശ്വസിച്ചില്ല. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് രൂപംകൊണ്ടു. കൂടെ ഷൈജു ദാമോദരൻ്റെ കമൻ്ററിയും.


ISL വന്നതിന് ശേഷം ശൈജുവൻ്റെ കമൻ്ററി കേട്ടാണ് ഫുട്ബോളിൻ്റെ നിയമങ്ങൾ മനസ്സിലാക്കി തുടങ്ങിയത്. 2016 ഇൻ്റെ സെമി ഫൈനൽ രണ്ടാം ലെഗ് നടക്കുന്നത് മലപ്പുറത്ത് നിന്നും ഇടുക്കിയിലേക്കുള്ള ഒരു location ഷിഫ്റ്റിൻ്റെ സമയത്താണ്. കഠിനമായ ഒരു ഷൂട്ട് ദിനത്തിൻ്റെ എല്ലാ തളർച്ചയും ഉണ്ടായിരിന്നു. റോഡുകളിൽ ഒരുപാട് ഫാൻ പാർക്കുകൾ കണ്ടു. ഓരോന്ന് കാണുമ്പോഴും എല്ലാവരും എത്തി നോക്കും സ്കോർ അറിയാൻ. അവസാനം penalty shoot out ആയപ്പോൾ വണ്ടി നിർത്തി എല്ലാവരും പുറത്ത് ചാടി. ജയിച്ചപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ആർപ്പ് വിളിച്ചു.


കേരളത്തിൻ്റെ മണ്ണിൽ അലിഞ്ഞ് ചേർന്നതാണ് ഫുട്ബോൾ. എന്നാൽ അതിനോട് നീതി പുലർത്താൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്സ് ഇന് സാധിച്ചിരുന്നില്ല. പക്ഷേ ഞാനൊരിക്കലും ഈ ടീമിനെ കൈ വിട്ടിട്ടില്ല. തോറ്റ് പുറത്തായ സീസനുകളികും അവസാനം മത്സരം വരെ ഞാൻ കണ്ടിട്ടുണ്ട്.


ഈ വർഷം ടോപ് ആറിൽ എങ്കിലും എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇവാൻ വുക്കോമനോവിച്ചും അൽവാരോ വസ്‌ക്വേസും ഡയസും ലൂനയും ഗില്ലും ലെസ്ക്കോയും സഹലും രാഹുലും പ്രശാന്തും ഹോർമിയും ഖബ്രയും സഞ്ജീവും ജീക്കസനും പൂട്ടിയയും നിശുവും ജെസ്സലും ബിജോയും അൽബിനോയും ചെഞ്ചോയും സിപ്പോവിച്ചും ഗിവ്സണും ആയുഷും വിൻസിയും ഒരുമിച്ച് ഓരോ മലയാളിയുടെയും രക്തത്തിൽ അലിഞ്ഞുചേർന്ന ഫുട്ബോൾ എന്ന വികാരത്തിൽ ലയിച്ചപ്പോൾ നമുക്ക് ലഭിച്ചത് ഇന്നത്തെ ദിവസമാണ്.


ISL ഫൈനൽ.


ആറ് വർഷങ്ങൾക്ക് ശേഷം.


ഒരു മത്സരം പോലും കൊച്ചിയിൽ പോയി കണ്ടിട്ടില്ലാത്ത എന്നെ ഇന്നലെ ഗോവയിൽ എത്തിച്ചത് ഈ ടീമാണ്. ഇവരുടെ കളിയേക്കാൽ ഒരുപടി മുകളിൽ എനിക്ക് ഇഷ്ടപെട്ട ഇവരുടെ ആത്മാർഥതയും സമർപ്പണവും പരസ്പര വിശ്വാസവുമാണ്. ഇന്നത്തെ വിധി കഴിഞ്ഞ 2 ഫൈനൽ പോലെയായാലും വിഷമമില്ല കാരണം സ്വപ്നം കാണാൻ മറന്ന് പോയ ഒരു കൂട്ടരെ, ബ്ലാസ്റ്റേഴ്സ് എന്നാൽ കേരളത്തിന് നാണക്കേട് ആണെന്ന് പറഞ്ഞവരെ, സ്പോർട്സ് പേജിലെ ചെറിയ കോളത്തിൽ ചുരുങ്ങിയ ബ്ലാസ്റ്റേഴ്സ് വാർത്തകളെ വീണ്ടും സ്വപ്നം കാണാനും പറഞ്ഞത് വിഴുങ്ങി വീണ്ടും ആർപ്പ്‌വിളിക്കാനും ഫ്രണ്ട് പേജിൽ news കൊണ്ട് വരാനും ഈ ടീം പഠിപ്പിച്ചു.


ക്രിക്കറ്റിൽ കഴിഞ്ഞ ഓസ്ട്രേലിയൻ സീരീസ് അനുസ്പദ്ധമാക്കി എടുത്ത ഡോക്യുമെൻ്ററിയിൽ ഗൗരവ് കപൂർ പറയുന്നൊരു വാചകമുണ്ട്. അഡ്ലയിടിലെ നാണക്കേടിന് ശേഷം മെൽബൺ ഗ്രൗണ്ടിൽ ഇറങ്ങുന്ന പതിനൊന്ന് പേരെ കണ്ടപ്പോൾ ഒരു ബിഗ് band of brothers പോലെ തോന്നിയെന്ന്.


ഇന്ന് ഫേറ്റോർഡയിലെ മൈതാനത്തിൽ ബിഗ് band of brothers ആയി ലൂണയും സംഘവും ഇറങ്ങുമ്പോൾ ഗ്യാലറിയിൽ അതിലും വല്യ band of army ആയി മഞ്ഞക്കടൽ ഉണ്ടായിരിക്കും.


Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 
കുടുംബവും ബന്ധുക്കളും

സോഷ്യൽ മീഡിയയിൽ ട്രോളുകളും മറ്റും തുടങ്ങിയ കാലഘട്ടത്തിൽ ഏറ്റവും അധികം ആക്ഷേപഹാസ്യത്തിനു പാത്രമായത് ബന്ധുക്കളാണ്. അവരുടെ ചില സംസാരങ്ങളാണ്....

 
 
 

Comments


© 2025 Vishnu Udayan

bottom of page