top of page

ബഹുമാനിക്കേണ്ടത് ആരെ?

  • Writer: Vishnu Udayan
    Vishnu Udayan
  • Feb 27, 2022
  • 1 min read

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന കാര്യങ്ങൾ അതുപോലെ ചെയുക എന്നല്ലാതെ എന്താ ഇങ്ങനെയൊക്കെ എന്നൊന്നും ആലോചിച്ചിട്ടില്ല. പക്ഷേ കുറച്ച് വർഷങ്ങൾക്ക് മുന്നെയാണ് കണ്ണ് തുറന്നത്. ഒരു ചെറിയ സംഭവം പറയാം.


മലയാളത്തിലെ പ്രമുഖനായ ഒരു സംവിധായകന്റെ സിനിമ. അതിന്റെ ഭാഗമായി പുതുമുഖ നടന്മാർക്ക് അവസരവും അവർക്കുളള വർക്ഷോപ്പും നടന്നു. വർക്ഷോപ്പിന്റെ അവസാന നാൾ ഈ സംവിധായകന്റെ ഗുരുസ്ഥാനത്തുള്ള ഒരു വ്യക്തി അവിടെ വന്നു. സംവിധായകൻ അദ്ദേഹത്തിന് ദക്ഷിണ നൽകി നമസ്ക്കരിച്ചു. അവിടെയുള്ള ബാക്കി എല്ലാ പുതുമുഖങ്ങളോടും വന്ന വ്യക്തിക്ക് ദക്ഷിണ നൽകാനും നമസ്ക്കരിക്കാനും ആവശ്യപ്പെട്ടു. ഈ വർക്ഷോപ്പിന്റെ ഭാഗമായ എന്റെയൊരു സുഹൃത്ത് പാദം നമസ്ക്കരിക്കാൻ തയ്യാറായില്ല. അവൻ ചോദിച്ചത്, അവൻ ഗുരു സ്ഥാനത്ത് കാണാത്ത ഒരാളുടെ പാദമെന്തിനാണ് നമസ്ക്കരിക്കുന്നത്?


ഈ സംഭവം നടന്നു കുറച്ച് ദിവസങ്ങൾക്കുള്ളിൽ ശ്രീ സത്യൻ അന്തിക്കാട് എഴുതിയ ഒരു പുസ്തകം വായിച്ചു. പുസ്തകത്തിൽ ഒരു ഭാഗത്തു ആരാണ് ഒരാൾക്ക് ഗുരുവെന്ന് ഒരു ഉദാഹരണം സഹിതം സത്യൻ അന്തിക്കാട് എഴുതിയിട്ടുണ്ട്.


പ്രായത്തെ ബഹുമാനിക്കുക എന്ന കലാപരിപാടി ശരിക്കും അരോചകമാണ്. ഒന്ന് ചോദിക്കട്ടെ, എന്നേകാൽ പ്രായമുള്ള മനുഷ്യനാണ് കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി. പ്രായം മാത്രം മാനദണ്ഡമാക്കി എന്തിനാണ് ഞാൻ അയാളെ ബഹുമാനിക്കേണ്ടത്? പ്രവർത്തികളെ അല്ലെ നമ്മൾ ബഹുമാനിക്കേണ്ടത്?


എന്റെകൂടെ കുറച്ച് പ്രൊജെക്ടുകളിൽ ജോലി ചെയ്യ്ത ഒരു സംവിധായക സഹായി ഉണ്ട്. ശരിക്കും കഴിവുള്ള ചുറുചുറുക്കുള്ള ഒരു പയ്യൻ. ഒരു സീൻ എഴുതാനും അത് കൺസീവ് ചെയ്യാനും എന്നേക്കാൾ ഒരു പടി മുകളിൽ വിഷനുണ്ട് അവന്. ആ കഴിവിനെയും അവന്റെ പ്രവർത്തികളെയും ഒരുപാട് ഞാൻ ബഹുമാനിക്കുന്നുണ്ട്. എന്നാൽ സമൂഹം പറയുന്നത് പോലെ പ്രായമാണ് ബഹുമാനത്തിന്റെ അളവുകോലെങ്കിൽ ഞാൻ ഒരിക്കലും അവനെ ബഹുമാനിക്കാൻ പാടില്ല. കാരണം എന്നേക്കാൾ മൂന്ന് വയസ്സ് കുറവാണ് അവന്.


ഉദാഹരണങ്ങൾ നിരത്താൻ ഇനിയുമൊരുപാടുണ്ട്. പക്ഷേ പറയാനുദ്ദേശിക്കുന്ന കാര്യം പറഞ്ഞു കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു.


പ്രായത്തെ ബഹുമാനിക്കാൻ നിങ്ങളുടെ പിള്ളേരോട് നിങ്ങൾ പറയരുത്.. പകരം കഴിവുകളെയും പ്രവർത്തികളും അളവുകോലായി വെച്ച് ബഹുമാനിക്കുക.

Recent Posts

See All
കുടുംബവും ബന്ധുക്കളും

സോഷ്യൽ മീഡിയയിൽ ട്രോളുകളും മറ്റും തുടങ്ങിയ കാലഘട്ടത്തിൽ ഏറ്റവും അധികം ആക്ഷേപഹാസ്യത്തിനു പാത്രമായത് ബന്ധുക്കളാണ്. അവരുടെ ചില സംസാരങ്ങളാണ്....

 
 
 

Comments


© 2025 Vishnu Udayan

bottom of page