സുന്ദരി ഉറുമ്പ്.
- Oct 8, 2019
- 1 min read
ഒരിടത്തൊരുടത്തൊരു ഉറുമ്പുണ്ടായിരുന്നു. ഒരു വല്യ പേരുകേട്ട കുടുംബത്തിലെ ഇളയവനാണ്. ധാനശീലരായ കുടുംബത്തിൽ അവനും അത് പോലൊക്കെ തന്നെ വളർന്നു. ആ കുടുംബത്തിലേക്കൊരു കല്യാണമാലോചിക്കാൻ ലോകത്തിന്റെ നാനാഭാഗത്തും നിന്നും ഉറുമ്പുകൾ കൂട്ടത്തോടെ താത്പര്യപ്പെട്ടു. പക്ഷേ അവന്റെ മനസ്സിൽ ഒരു ചെറിയ സുന്ദരി ഉറുമ്പിനോട് പ്രേമം തോന്നി.
അങ്ങനെ കുറച്ചു നാൾ പ്രേമിച്ചൊക്കെ നടന്നപ്പോഴാണ് അവനൊരു സത്യം മനസിലായത്. ആ സുന്ദരിക്ക് സ്വയം ആഹാരം തേടി പോകാനോ, ഒറ്റയ്ക്ക് ചുമന്നുകൊണ്ട് വരാണോ അറിയില്ല. അവന്റെ മനസ്സൊന്നു പതറി. കുഞ്ഞു നാളിലെ അവൻ എല്ലാത്തിനും കൂടെ നിന്നു, എല്ലാം ചെയ്തു കൊടുത്തു. അതിനാൽ തന്നെ അവൾ ഒരിക്കലും ഒന്നും സ്വയം നേരിട്ടിട്ടില്ല.
അവർ പിരിഞ്ഞു.
പിരിഞ്ഞു കുറച്ചുദിവസമേ കഴിഞ്ഞിട്ടുള്ളൂ. പക്ഷേ അവൻ തിരിച്ചറിഞ്ഞു, അവനു അവളില്ലാതെ പറ്റത്തില്ല. അവൻ പുറകേ പോയി. പക്ഷേ അവൾ വളർന്നിരിക്കുന്നു. വേണ്ട എന്ന് പറയാൻ അവൾ പടിച്ചിരിക്കിന്നു. പട്ടിയെ പോലെ അവൻ പുറകെ പോയിട്ടും യാതൊരു കൂസലും അവൾ കാണിച്ചില്ല. അവന്റെ ചങ്ക് പിടഞ്ഞു. പക്ഷേ പിന്നെ അവന്റെ ഉള്ളിൽ ഒരു ചെറിയ സന്തോഷം തോന്നി.
എന്തിനായിരിക്കും?





Comments