ശ്രോതാവ്
- Vishnu Udayan
- Feb 10, 2019
- 1 min read
\”ജീവിതത്തിൽ മനസ് മടുത്തു തുടങ്ങുന്ന ചില സാഹചര്യങ്ങളുണ്ട്. പിന്നെന്ത് ചെയ്യണമെന്നറിയാതെ മാനത്തു കണ്ണും നട്ടു ഇരിക്കേണ്ടി വരുന്ന അവസ്ഥകൾ.\” ശ്രദ്ധയോടെ അവൾ അടുത്ത് ഇരുന്നു.
അവൻ തുടർന്ന് \”മനഃസാന്നിധ്യം കൈ വിടരുത് എന്ന് സ്വയം ഉപദേശിച്ച ഇരിക്കേണ്ടി വരും ചിലപ്പോളൊക്കെ. പ്രയാസമാണ്, പക്ഷേ അസാധ്യമല്ല\”
അവളുടെ കൈകൾ പതിയെ അവന്റെ കൈയിലേക് അമർന്നു. ഒന്നും മിണ്ടാതെ അവൾ അവന്റെ മുഖത്തുപോലും നോക്കാതെ ഇരിപ്പുണ്ട്. അവൻ അവളുടെ കൈയുടെ മേൽ തന്റെ മറ്റേ കൈവെച്ചു.
ഒരു ശ്രോതാവിനു തരാൻ കഴിയാത്ത ഒരു ആശ്വാസവും ഇന്നില്ല. ആ സത്യം അംഗീകരിച്ചു അവൻ പതിയെ നടന്നു.





Comments