വീഴ്ച്ച.
- Vishnu Udayan
- Aug 21, 2019
- 1 min read
നടന്നു തുടങ്ങിയ നാൽതൊട്ടേ അവൻ വീഴാറുണ്ടായിരുന്നു. തലയിലെ തയ്യലും കാല്മുട്ടുകളിലെ പാടുകളും അതിന് തെളിവാണ്. ഓരോ ദിവസം പൊങ്ങിവരുന്ന ഫേസ്ബുക്ക് ഓർമ്മകളിൽ അവൻ വീണതൊക്കെ വീണ്ടുമോർത്തു. ഓരോ വീഴ്ച്ചയിൽനിന്നും എഴുനേറ്റ് കൂടുതൽ ശക്തിയോടെ മുന്നോട്ട് നടന്നിരിന്നവൻ. ഇന്നും.
കൂട്ടുകരെന്ന മരത്തിലിടിച്ചും പ്രണയമെന്ന കല്ലിൽ തട്ടിയും നൂലിലൂടെ നടക്കുന്ന ജീവിതത്തിൽ അവനൊരുപാട് വീണ്കഴിഞ്ഞു. ഇടയ്ക്കെപ്പോഴോ ഉള്ള ഒരു വീഴ്ച്ചയിൽ അവൻ ഇരുത്തി ചിന്തിച്ചു. \”ഇതെന്ത്കൊണ്ടാണ് ഞാനിത്രേം വീഴുന്നത്?\”
ഒരുപാട് ആലോചനങ്ങൾക്ക് ശേഷംവൻ തീരുമാനിച്ചു. ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇതാ ഒരണ്ണംകൂടി.





Comments