top of page

മറക്കാൻ പാടില്ലാത്ത മനുഷ്യഗുണം.

  • Writer: Vishnu Udayan
    Vishnu Udayan
  • Jun 18, 2019
  • 1 min read

ഒരു ജോലിയിൽ നേട്ടം കൈവരിക്കാൻ ഒരു മനുഷ്യന് വേണ്ട ഏറ്റവും വല്യ ഗുണങ്ങളിൽ ചിലതു ആത്മാർത്ഥത, സത്യസന്ധത, കഠിനാധ്വാനം.. അങ്ങനെയങ്ങനെ പോകുന്നു. പക്ഷേ ആ ജോലിയിൽ എത്തിപ്പെടാൻ, അല്ലെങ്കി കുറേക്കൂടി ലളിതമായി പറഞ്ഞാൽ, സ്വപ്നം കാണുനടുത്തു എത്താൻ വേണ്ടത് നിശ്ചയദാർഢ്യമാണ്.


ഞാൻ ജോലി ചെയ്യുന്ന മേഖലയിൽ കുറച്ചധികം ഈ പറഞ്ഞ സാധനം ആവശ്യമാണ്. എങ്കിൽ പോലും തിരിച്ചടികൾ കഠിനമാകുമ്പോ ഇതൊക്കെ കാറ്റിൽ പറത്തിയിട്ടു വേറെ എവിടെങ്കിലും പോയാലോ എന്ന് തോന്നും. പക്ഷേ പതറാത്ത മനസ്സുണ്ടെങ്കിൽ മാത്രമേ പിടിച്ചു നില്ക്കാൻ കഴിയു. അവിടെയാണ് ഈ നിശ്ചയദാർഢ്യം വേണ്ടത്.

കൂട്ടുകാരിൽ പലർക്കും ഇനി അടുത്ത എന്ത് ചെയ്യണം എന്ന്  അറിഞ്ഞൂടാണ് പറയുന്നത് കേട്ടിട്ടുണ്ട്. അവരിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായി \”എന്റെ മനസ്സിൽ ഇത് മാത്രമേ ഒള്ളു, ഇത് ഞാൻ ചെയ്യും,\” എന്ന് പറയുന്നവരും ഉണ്ട്. ഈ രണ്ടാമത് പറയുന്ന കൂട്ടരുണ്ടല്ലോ.. അവരെ ജീവിതത്തിൽ നിന്നും കളയരുത്. കാരണം, അവര് ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തരും, എങ്ങനെ തോൽക്കാതെ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോയി, വിജയിക്കണമെന്ന്… \”എന്റെ മനസ്സിൽ ഇത് മാത്രമേ ഒള്ളു\” എന്ന് പറയുമ്പോൾ അവരുടെ കണ്ണുകളിൽ നാം കാണുന്ന ഒരു തീയുണ്ട്.. അത് അറിയാതെ നമ്മളിലേക്കും പകരും. തീർച്ചയായും.

ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോയി, പ്രതിസന്ധികൾ ചാടി കടന്നു വിജയിക്കുമ്പോൾ അതിനൊരു മധുരമുണ്ടാകും. നമുക്ക് നമ്മളെ പറ്റി തന്നെ തോന്നുന്നൊരു അഭിമാനം.. അഹ്! അന്തസ്സ്!

4  വർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയൊരു വാക്യമാണിത്.. \”Dream to be an inspiration, not an inspired story.\”

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page