top of page

"മതപരമായ വിഷയങ്ങൾ ഇവിടെ സംസാരിക്കേണ്ട " എത്രനാൾ അവഗണിക്കും?

  • Writer: Vishnu Udayan
    Vishnu Udayan
  • Aug 15, 2020
  • 2 min read

Credits – Google Images

 \”മതപരമായ വിഷയങ്ങൾ ഇവിടെ സംസാരിക്കണ്ട.\” ഒരു ഗ്രൂപ്പിൽ പ്രിയപ്പെട്ട സുഹൃത്ത് എന്നോട് പറഞ്ഞ വാചകമാണിത്. രാമക്ഷേത്ര നിർമാണവുമായി ബന്ധപെട്ടു വന്നൊരു പോസ്റ്റ് അവിടെ ഇട്ടതിനാണ് ഇങ്ങനെയൊരു മറുപടി എനിക്ക് ലഭിച്ചത്. ക്ഷോഭം തോന്നിയെങ്കിലും മയത്തിൽ അതങ്ങു കണ്ടില്ലാന്നു നടിച്ചു. അന്ന് തൊട്ട് എഴുതണമെന്ന് വെച്ചിരുന്ന കാര്യങ്ങളാണ് ഇനി പറയുന്നത്. 

എനിക്കും ജാതിയും മതവും ഒക്കെ ഒരു വിഷയമായി സംസാരിക്കാൻ ഒട്ടും താൽപ്പര്യമില്ല. പക്ഷേ നാം ജീവിക്കുന്ന കാലഘട്ടം നമ്മളോട് പറയുന്ന ചില ഭയപ്പെടുത്തുന്ന കാര്യങ്ങളുണ്ട്. അത് കണ്ടില്ലാന്നു വെച്ച് മുന്നോട്ട് പോയാൽ നമ്മുടെ കുഴികൾ നമ്മൾ സ്വയം തോണ്ടുന്നത് പോലെയാവും. മതപരമായ വിഷയങ്ങൾ സംസാരിക്കേണ്ട എന്ന് പറയുന്നത് വഴി ചരിത്രപരമായ ഒരു മണ്ടത്തരമാണ് എഴുന്നള്ളിക്കുന്നത്. യാഥാർത്യതയുടെ നേരെ പുറം തിരിഞ്ഞു നിൽക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. \’Ignorance of Realities\’ എന്ന് പറയും. 

മതേതര ഇന്ത്യ എന്ന രാജ്യം നമുക്ക് നഷ്ടപ്പെട്ടു എന്ന സത്യം സമ്മതിച്ചാൽ മാത്രമേ ഇനി ഈ രാജ്യത്തിന് എന്തെങ്കിലും രക്ഷനേടാൻ സാധിക്കുകെയൊള്ളു. കഴിഞ്ഞ തിരഞ്ഞെടുപ്പോടു കൂടി അത് തെളിഞ്ഞതാണ്. എങ്കിലും ഇന്നും ഇന്ത്യയൊരു മതേതര രാജ്യമാണ് എന്ന് പറയുന്നവരാണ് ഞാനടക്കമുള്ളവർ. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും \’secularism\’ എന്ന വാക്കിൽ അടിസ്ഥാനമാക്കിയുള്ളതാണ്. ജാതിബേധമന്യേ എല്ലാവര്ക്കും ഒരുമിച്ചു കഴിയാനൊരു നാട്. പാകിസ്താനിലേക്ക് ഒരു മതത്തിൽ പെട്ട ആള്ക്കാര് പോയപ്പോൾ ഒരിക്കലും ഇന്ത്യയുടെ കവാടം ഒരു മതത്തിനു എതിരെയും അടഞ്ഞിട്ടില്ല. 

ഇതൊക്കെ സ്മരിച്ചുകൊണ്ട് തന്നെയാണ് മതേതരത്വം നഷ്ടപ്പെട്ടു എന്ന്    വിഷമത്തോടെ പറയുന്നത്. ക്ഷേത്രമോ അമ്പലമോ പള്ളിയോ കെട്ടുന്നതിനോട് ഒരു എതിർപ്പും എനിക്കില്ല. എന്നാൽ ഒരു അമ്പലത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഈ രാജ്യത്തിലെ ജനതയോട് പറയുന്നത് എന്ന സംശയം എനിക്കുണ്ട്. അത് എന്ത് തന്നെയായാലും എല്ലാ രാഷ്ട്രീയ വിശ്വാസികളും ഗൗരവപൂർവം ചർച്ച ചെയ്യേണ്ടതായ വിഷയമാണ്. തികച്ചും കഷ്ടമാണ് ഇന്നൊരു രാഷ്ട്രീയ സംവാദം പോലും ജാതിയുടെയും മതത്തിന്റെയും പേരിൽ ചെന്ന് അവസാനിക്കുന്നത് കാണാൻ. അത് ഒഴിവാക്കണമെങ്കിൽ അതിനെ പറ്റി സംസാരിച്ചു തന്നെ തീർക്കേണ്ടതാണ്. അല്ലാതെ ഒളിച്ചോടിയും അവഗണിച്ചുമല്ല.  അത് സാധ്യമാക്കാനാണ് ഞാൻ ആ ഗ്രൂപ്പിൽ ഒരു ചർച്ചയ്ക്ക് ശ്രമിച്ചത്. 

എത്ര നാൾ നാമിത്തിൽ നിന്നും ഒളിച്ചോടും? ഈ വിഷയം കഴിഞ്ഞു രണ്ടു ദിവസത്തിനകം മധുര മുസ്ലിം പള്ളി പൊളിക്കണമെന്ന് പറഞ്ഞു സന്യാസിമാർ കൂട്ടംകൂടിയത് കാണാതെ പോകരുത്. അതിനു പിന്നാലെ ഇങ്ങു കേരളത്തിലുൾപ്പടെ മറ്റു പുണ്യസ്ഥലങ്ങൾ പണ്ട് ഹിന്ദു മതവിശ്വാസ കേന്ദ്രങ്ങളാണെന്നു പറഞ്ഞ വാദങ്ങളും കാണാതെ പോകരുത്. ബംഗളുരുവിൽ മതത്തിന്റെ  പേരിൽ തീ ആളിക്കത്തിയതും അവഗണിക്കരുത്. 

ഇന്ത്യയുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടിയിരുന്നത് ഒരു തുടക്കമാണ്. അതാണ് അയോധ്യയിൽ സാധ്യമായത്. ഇനി ഇത് തുടർന്നുകൊണ്ട് ഇരിക്കും. നാം ഈ വിഷയത്തിന്മേലുള്ള ചർച്ചകൾ ഒഴിവാക്കുമ്പോൾ, അറിഞ്ഞോ അറിയാതെയോ അവർക്ക് അനുകൂല്യമായ നിലപാടുകൾ എടുക്കുകയാണ്. ഓർക്കുക, രാമക്ഷേത്രം പണിയുന്നത് വിനോദസഞ്ചാര മേഖലയിൽ പോലും കുതിച്ചുചാട്ടം ഉണ്ടാക്കുമെന്ന് പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുന്നവരോടാണ് നാം സംവദിക്കുന്നത്. അവരുടെ കൂടെയാണ് നാം ജീവിക്കുന്നത്. 

ചിന്തിക്കു, സോഷ്യൽ മീഡിയയിൽ അടുത്ത സുഹൃത്തുക്കൾക്കിടയിൽ ഇങ്ങനെയൊരു വിഷയം സംസാരിക്കാതെ ഇരിക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്? ഇനി അഥവാ ഈ വിഷയം സംസാരിച്ചാൽ ആരുടെയെങ്കിലും വിശ്വാസമോ ഭക്തിയോ വ്രണപ്പെടുവാണേൽ മനസിലാക്കിക്കൂടെ അവരുടെ അന്ധമായ ചരിത്രനിഷേധത്തിന്റെ നാൾ വഴികൾ? 

വാൽകക്ഷണം – ചരിത്രം അറിയാവുന്നതു കൊണ്ട് ഇതൊക്കെ ഇപ്പൊ അനുകൂലിക്കുന്നു എന്ന് അഭിമാനത്തോടെ പറഞ്ഞ ഒരു സുഹൃത്തും ഉൾപ്പെട്ട ഗ്രൂപ്പാണത്. അവിടെയാണ് ഇങ്ങനത്തെ സംവാദങ്ങൾ വേണ്ടത്! നിസംശയം. 

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page