top of page

ഡോക്ടർസ്, അവരും മനുഷ്യരല്ലേ?

  • Writer: Vishnu Udayan
    Vishnu Udayan
  • Jun 13, 2019
  • 2 min read

ഇന്നലെ കൊൽക്കത്തയിൽ അരങ്ങേറിയ ഒരു മനുഷ്യത്തമില്ലായ്മ വായിച്ചു. അതിനു ശേഷം മനസ്സിൽ കുറച്ചു സംശയങ്ങൾ വന്നു. അതിലെ പ്രധാനപ്പെട്ട സംശയം ഇതാണ്, ആരാണ് ഒരു ഡോക്ടർ. ഗൂഗിൾ ചെയ്തു. \”a person who is qualified to treat people who are ill.\” നമ്മുടെ ഭാഷയിൽ പറഞ്ഞാൽ വയ്യാത്ത ഒരു മനുഷ്യനെ പരിശോധിക്കുന്ന ഒരു വ്യക്തി. അല്ലെങ്കി, അതിനു യോഗ്യതയുള്ള വേറൊരു മനുഷ്യൻ. ശ്രദ്ധിക്കുക, മനുഷ്യൻ. രോഗികളെ പോലെ, കൂടെ നിൽക്കുന്നവരെ പോലെ, നിങ്ങളെ പോലെ, എന്നെ പോലെയുള്ള മനുഷ്യർ. അതല്ലാണ്ട് തൽക്ഷണം മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളതോ, 90 വയസ്സിൽ ഹൃദയ സ്തംഭനം വരുന്നവരെ ഉറപ്പായും രക്ഷിക്കാൻ കഴിവുള്ളതോ ആയ മാന്ത്രികരല്ല അവർ.

എന്റെ ആറാം ക്ലാസ് പരീക്ഷ ഞാൻ എഴുതുന്നത് ദിവസവും ഹോസ്പിറ്റലിൽ നിന്നും രാവിലെ പോയും തിരിച്ചു ഹോസ്പിറ്റലിൽ വന്നുമാണ്. അമ്മുമ്മയും അപ്പൂപ്പനും മാറി മാറി ഹോസ്പിറ്റലിൽ ഓരോ ശസ്ത്രക്രിയകൾക്ക് വിധേയമായികൊണ്ടിരുന്ന സമയമാണ്. ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ്സിന്റെ അവസാനം വരെ മിക്ക ദിവസങ്ങളിലും ഞാൻ ഹോസ്പിറ്റലിലായിരിന്നു. അതിനാൽ തന്നെ ഡോക്ടർസും നഴ്സുമൊക്കെ ദിവസം കാണുന്ന പരിചയക്കാരായി മാറി. എന്നിരുന്നാലും അവർ ചെയുന്ന ജോലിയുടെ പ്രാധാന്യം അത്രക്ക് അങ്ങോട്ട് മനസിലാവുന്നില്ലായിരുന്നു. അതിനു കാലങ്ങൾ പിന്നീടും ഒരുപാട് മുന്നോട്ട് പോയി. അടുത്ത സുഹൃത്തക്കൾ ഡോക്ടറായതോടു കൂടിയാണ് ശരിക്കും അവരുടെ ജോലിയുടെ, അല്ലെങ്കി അവരുടെ ആത്മാർത്ഥതയുടെ പ്രാധാന്യം മനസിലാക്കുന്നത്. അത്ഭുതത്തോടെ ഞാൻ നോക്കിയിട്ടുണ്ട്, പട്ടിയെ പോലെ സമയം വക വെയ്ക്കാണ്ട്, ഭക്ഷണം മറന്നുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു ഓരോന്നു ചെയ്യുന്ന മനുഷ്യർ, ആർക്ക് വേണ്ടി? മറ്റുള്ളവർക്ക് വേണ്ടി.

അതിനുള്ള അംഗീകാരം സമൂഹം അവർക്കു കൊടുക്കുന്നുണ്ടോ ഇല്ലയോ എന്ന് ആത്മാർഥമായി പരിശോധിക്കേണ്ടി ഇരിക്കുന്നു. വെറുതെ ഒന്ന് quora  എടുത്ത് നോക്കിയാൽ മതി, ഇന്നത്തെ ലോക സമൂഹം (ഇന്ത്യാക്കാർ മാത്രമല്ല) എങ്ങനെയാണ് ഇവരെ നോക്കി കാണുന്നതെന്ന്. ഒരുപക്ഷെ അത് ഒരു ന്യുനപക്ഷമായിരിക്കാം. എന്നിരുന്നാൽ കൂടി, ലൈംഗികതയുടെ കണ്ണിലൂടി എല്ലാം കാണുന്നത് കടന്ന കൈയാണ്.

അതൊക്കെ പോട്ടെ, ഇന്നലെ നടന്ന സംഭവത്തിലേക്ക് വരാം. നമുക്ക് വേണ്ടപ്പെട്ടവരുടെ മരണം നമുക്കെന്നും നഷ്ടം തന്നെയാണ്. എന്നും പറഞ്ഞു ഹോസ്പിറ്റലിൽ കേറി തല്ലുണ്ടാക്കുക, ആൾക്കാരെ അടിച്ചു തലയോട്ടി പൊട്ടിക്കുക എന്നതൊക്കെ തികച്ചും മനുഷ്യതയില്ലായ്മയാണ്. ശുദ്ധ തെണ്ടിത്തരം. ഹോസ്പിറ്റൽ കേറി അടിച്ചു പൊട്ടിച്ചാൽ നിങ്ങൾ ഒരിക്കലും മംഗലശ്ശേരി കാർത്തികേയനാവത്തില്ല. (ആ സിനിമയിൽ തന്നെ അച്ഛന്റെ കഥാപാത്രം ചൂടാവുന്നുണ്ട്, \”നീ എന്തിനാ അങ്ങനെ ചെയ്തേ?\”)

ഇന്നലെ നടന്നതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലെ ഒരുപാട് ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. ഒരുപക്ഷേ കേരളത്തിൽ കുറവായിരിക്കാം. എന്നിരുന്നാൽ കൂടി, നാളെ ഇങ്ങോട്ടും കേറിക്കൂടാ എന്നില്ല. ഇതിന്റെ അനന്തരഫലം നാളെ ഡോക്ടർസ്, പ്രത്യേകിച്ച് ജൂനിയർ ഡോക്ടർസ് സീരിയസായിട്ടു വരുന്ന രോഗികളെ പരിശോധിക്കാൻ മടിക്കും, വേറെ ഹോസ്പിറ്റൽ അല്ലെങ്കി അവരുടെ സീനിയർസിലേക്കു റെഫർ ചെയ്യും. മനുഷ്യരല്ലേ, സ്വന്തം ജീവനിൽ പേടി ഇല്ലാതെ ഇരിക്കുവോ?

വാൽകക്ഷണം – ഇന്നലെ ഒരു സുഹൃത്തിനോട് നിങ്ങൾ ചെയുന്ന ജോലി ഒരുപാട് പ്രധാനപ്പെട്ടതും ബഹുമാനിക്കപ്പെടേണ്ടതുമാണെന്ന് പറഞ്ഞപ്പോ \”അയ്യോ അങ്ങനെ ഒന്നും പറയല്ലേ, മറ്റേതു ജോലി പോലെയും തികച്ചും സാധാരണമാണ്\” എന്ന് പറയുകെയുണ്ടായി. പേടിയാണ്, ഇനി അമിതപ്രതീക്ഷ ഡോക്ടര്സിൽ അർപ്പിച്ചു, തല അടിച്ചു പൊട്ടിച്ചാലോ എന്ന്!

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page