ജീവിത തുള്ളികൾ.
- Vishnu Udayan
- Sep 16, 2019
- 1 min read
ദൂരെയൊരു ജനൽപാളിയിലൂടെ മത്സരിച്ചിറങ്ങി വരുന്ന മഞ്ഞുതുള്ളികൾ നോക്കി അവളവിടെ ഇരുന്നു. ആ മഞ്ഞുതുള്ളിയിലൊന്ന് അവളാണ്. കൂടെ മത്സരിക്കുന്നത് അവളുടെ വിധിയും. വിധിയും ജീവിതവും ഒന്ന് തൊട്ടാൽ മതി, പരസ്പരം മറന്നൊന്നാവാൻ. തൊടുമോ എന്നറിയാതെ, നോക്കി അവളിരുന്നു. മഞ്ഞുതുള്ളികൾ പോലെ അവളുടെ കണ്ണുകളിൽ ഈറഞ്ഞനിഞ്ഞു, അവളുറങ്ങി. ഇനി ഒരു വെളിച്ചം കാണില്ല അവളെന്നെ തിരിച്ചറിവോടെ.





Comments