top of page

ചങ്കാണ്.

  • Aug 25, 2019
  • 2 min read

കൂട്ടുകാരികളൊരുപാടുള്ള ഒരു വ്യക്തി എന്ന നിലയ്ക്ക് പല വിധത്തിലുള്ള പെൺപിള്ളേരെ അടുത്തറിയാൻ സാധിച്ചിട്ടുണ്ട്. അവരിൽ കുറച്ചു പേരെങ്കിലും വളരെ അടുത്ത സുഹൃത്തുക്കളാണ്. അവരിൽ എല്ലാവരും എന്തെങ്കിലും ഒക്കെ രീതിയിൽ വേറിട്ട് നിൽക്കുന്നവരാണ്. എന്നാൽ എല്ലാ രീതിയിലും മാറി നിൽക്കുന്നൊരാളെ ഒള്ളു. പേരും നാളും വിലാസവുമുമൊന്നും പറയുന്നില്ല. പക്ഷേ ഇത് അവൾക്ക് വേണ്ടിയാണ്. എപ്പോഴും ചിരിക്കുന്ന, ചളി മാത്രം അടിക്കുന്ന, എന്നിട്ട് അത് സ്വയം ആസ്വദിച്ചു ചിരിക്കുന്ന, എന്നാൽ ഈ ഇടയ്ക്കായിട്ട് വെറുതെ അടി ഉണ്ടാക്കുന്ന ഒരു അഡാർ ജന്മം. എന്തിനാണ് ഒരാളെ പറ്റി ഒരു ബ്ലോഗ് എഴുതുന്നത് എന്നല്ലേ, കാരണമുണ്ട്. എല്ലാവര്ക്കും ഇതുപോലെ ഒരാൾ എവിടെങ്കിലും ഒരു സുഹൃത്തിന്റെ രൂപത്തിൽ വേണം എന്ന് ഞാൻ വിശ്വസിക്കുന്നു. വായിക്കാൻ താല്പര്യമുള്ളവർക്ക് തുടർന്ന് വായിക്കാം. ഇല്ലാത്തവർക്ക് പോകാം.

സ്കൂൾ കാലഘട്ടത്തിൽ  എനിക്ക് സുഹൃത്തുക്കൾ ഇല്ലാത്ത കഥകൾ ഒരുപാട് തവണ ഞാൻ ഇവിടെ പറഞ്ഞിട്ടുള്ളതാണല്ലോ. അത് കൊണ്ട് അതിലേക്ക് വീണ്ടും കടക്കുന്നില്ല. പക്ഷേ ഒരു ചെറിയ തിരുത്തൽ വരുത്തേണ്ടതുണ്ട്. പഠിച്ച സ്കൂളിന്റെ അല്ലെങ്കി ആ ക്യാമ്പസ്സിന്റെ ഏറ്റവും വല്യ ഗുണങ്ങളിൽ ഒന്ന്, മൂന്നു സ്കൂളുകൾ അവിടെ പ്രവർത്തിച്ചിരുന്നു എന്നാണ്. ഇന്നും അവിടെ പോകുമ്പോൾ ആ മൂന്ന് സ്കൂളും നമ്മുടെ സ്കൂൾ എന്ന് പറയാൻ തോന്നുന്ന തരത്തിലൊരു അനുഭൂതി കിട്ടാറുണ്ട്. പ്രവർത്തി സമയം വിത്യാസമുണ്ടായിരുന്നു എങ്കിലും എനിക്ക് അവിടെ നിന്നും കളഞ്ഞു കിട്ടിയ ജനിക്കാതെ പോയ പെങ്ങളാണ് ഈ സാധനം. ഒരുപക്ഷേ പെങ്ങളായിട്ട് ജനിച്ചിരിന്നുവെങ്കിൽ ഞാൻ കുറേക്കൂടി മെലിഞ്ഞേനെ, അമ്മാതിരി തീറ്റിയാണല്ലോ!

പരിചയപ്പെട്ട ആദ്യകാലങ്ങളിൽ എനിക്ക് ഫോട്ടോഗ്രാഫ്യോടുള്ള അതിയായ പ്രേമവും അവൾക്ക് എത്ര ഫോട്ടോ എടുത്താലും മതിവരാത്ത ഭ്രമവും ഒത്തു ചേർന്ന് എത്രെയോ ചിത്രങ്ങളാണ് ഇന്നും എന്റെ ഹാർഡ്‍ഡിസ്കില് ഉള്ളത്! ഫോക്കസ് ഔട്ട് ആയതും ആവാത്തതും, എഡിറ്റ് ചെയ്തതും ചെയാത്തതും, ക്രോപ് ചെയ്തതും ചെയാത്തതും.. ഹോ! വേളിയിലും ശങ്കുമുഖത്തും മ്യൂസിയത്തും തുടങ്ങി ഈ നഗരത്തിൽ ആ കാലഘട്ടത്തിലെ ഒട്ടുമിക്ക എല്ലാ ഹോട്സ്പോട്ടിലും വെറുതെ ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം പോകുമായിരുന്നു. വെറുതെ ഫോട്ടോ മാത്രമായിട്ട് പറയുന്നത് ശരിയല്ല കൂടെ തിന്നാനും. തിരുവനന്തപുരത്തു ഉണ്ടായിരുന്ന എല്ലാ കഫേസിലും അക്കാലത്തു പോയി തിന്നിട്ട് എന്നാണു എന്റെ ഒരു വിശ്വാസം.

ചെന്നൈയിലെ കോളേജ് ജീവിതത്തിനിടയിൽ അടിയ്ക്കടി നാട്ടിൽ വന്നോണ്ടു ഇരുന്നപ്പോ എനിക്ക് കാണാനും കറങ്ങാനും വേണ്ടി ആകപ്പാടെ ഈ ഒരു സുഹൃത്തേ ഉണ്ടായിരുന്നുള്ളു. കാലം കടന്നുപോകുന്നതനുസരിച്ചു സുഹൃത്ബന്ധവും കൂടുതൽ ശക്തിപ്പെടാൻ തുടങ്ങി. എന്റെ വീട്ടിൽ ആദ്യമായി എന്റെ ഒരു കൂട്ടുകാരിക്ക് സ്വാതന്ത്ര്യം കിട്ടിയത് അവൾക്കാണ്. ഇന്നും അത്രക്ക് ഇഷ്ടമാണ് അവളെ ഇവിടെല്ലാവർക്കും. അവളുടെ കല്യാണത്തിന് എന്റെ \’അമ്മ പറഞ്ഞത് പോലെ, ഈ വീട്ടിലെ ഒരു കുട്ടിയുടെ കല്യാണംപോലെയാണ്.

ജോലിക്കു ഇന്റർവ്യൂവിന് കൊണ്ട് പോകാൻ എന്നേ വിളിച്ചപ്പോ ചെറുതായി ഞാനൊന്നു പേടിച്ചു. ഇനി എങ്ങാനും കിട്ടിയില്ലെങ്കി ഞാൻ കൊണ്ടാക്കിയിട്ടാണെന് പറയുവോ? അപ്പോഴാണ് ബൾബ് കത്തിയത് – \”ആര്? ഇവളെങ്ങനെ പറയാനോ!\” രണ്ടു വർഷത്തിന് ശേഷം ജോലിയുടെ അവസാന ദിവസം ഓഫീസ് കഴിഞ്ഞു കറങ്ങാൻ പോയപ്പോൾ ഞാൻ ആലോചിച്ചിരുന്നു, എത്ര പെട്ടെന്ന് 2  വര്ഷം കടന്നു പോയി!

ജീവിതത്തെ ഇത്രെയേറെ ലളിതമായിട്ട് നേരിടുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. എത്ര വല്യ പ്രശ്നത്തിലും ഒരു തമാശ കണ്ടെത്താൻ കഴിവുള്ള മനസ്സും, എത്ര വല്യ ടെന്ഷനിലും ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നൊരു തലച്ചോറും.. വേറെ ആരിലും ഞാൻ കണ്ടിട്ടില്ല. അത് കൊണ്ടാണ് ഞാൻ പറഞ്ഞത്, ഇതുപോലെ ഒരു സുഹൃത്ത് എല്ലാവര്ക്കും വേണമെന്ന്. വാഫ്‌റ്റിന്റെ പ്രീവ്യൂവിന് വന്ന ഈ ലോകത്തെ എന്റെ ഒരേ ഒരു കൂട്ടുകാരി അവളാണ്.

അവളുടെ കല്യാണത്തിന് ജോലിക്കിടയിൽ എനിക്ക് എത്തിപ്പെടാൻ സാധിക്കുമെന്ന് ഒരു വിശ്വാസവുമില്ലായിരുന്നു. പക്ഷേ ദൈവമുണ്ടെന്നു എനിക്ക് തോന്നിയ ഒരാഴ്ച അതായിരുന്നു. വളരെ കൃത്യമായി ഷൂട്ട് തീയതി 3  ദിവസം മാറി! കല്യാണത്തിന്റെ അന്ന് വൈകുന്നേരം അവളുടെ വീട്ടുകാരെ കാൽ കുറച്ചു കൂടുതൽ ഇമോഷണലായതു ഞാനാണോ എന്ന് സംശയമുണ്ട്. കല്യാണം കഴിഞ്ഞു അവൾ പോയിട്ട് പിന്നെന്തോ ഈ നഗരത്തിൽ നിൽക്കാൻ തോന്നീല. അന്ന് തന്നെ പോകേണ്ട ആവശ്യമില്ലായിരുന്നിട്ടു കൂടി, ഞാനും വണ്ടി എടുത്തു.

ഇന്നിപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും വല്യ നേട്ടങ്ങളിലൊന്നാണ് അവൾ. ചേച്ചിയോ അനിയത്തിയോ ഇല്ലാത്ത എനിക്ക് വെറുതെ എങ്കിലും പെങ്ങളെ എന്ന് ആത്മാർത്ഥമായിട്ട് വിളിക്കാൻ ഒരാളുണ്ട്. അത് അവളാണ്. പണ്ടത്തെ പോലെ ഒറ്റയ്ക്ക് കറങ്ങാൻ പോകുന്നതും, ഒറ്റയ്ക്ക് പോയിരുന്നു എന്തൊക്കെയോ വല്യ കാര്യങ്ങൾ സംസാരിക്കുന്നതും ഇന്ന് പതിവല്ലെങ്കിലും അവളുടെ കൂടെ ബാക്കി ഉള്ളവരെ കാണുന്നതും, അവൾ ഇല്ലാതെ ബാക്കി ഉള്ളവരെ കാണുന്നതും രണ്ടും രണ്ടാണ്.

ജീവിതത്തിൽ ഒരു പ്രധാനഘട്ടത്തിൽ എത്തി നിൽക്കുന്ന എനിക്ക് പക്ഷേ ഒരു കാര്യത്തിലും വല്യ ഉറപ്പില്ല എന്ത് സംഭവിക്കുമെന്ന്. പക്ഷേ  ഒന്നറിയാം. ഈ സുഹൃത്ത്ബന്ധം ഞാൻ എന്നും എന്റെ കൂടെ ചേർത്തുപിടിക്കും. 

ഇനി ഇത് വായിച്ചിട്ട് ഇതിലെ ഓരോ കാര്യവും ഒരു വല്യ തമാശയാക്കി പറഞ്ഞു, ചിരിച്ചു, അതിന്റെ പേരിൽ ഞാൻ ഇനി അങ്ങോട്ട് അടിയുണ്ടാക്കാതെ ഒരു സമാധാനം ഇല്ല!

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page