ചിന്തകൾ
- Vishnu Udayan
- Feb 10, 2019
- 1 min read
നിഗൂഢമായ എന്തോ ഒന്ന് അവന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നു. എന്താണെന്ന് അവനു മനസിലാവുന്നില്ല. ആ ചിന്തകൾ മാറ്റിവെക്കാൻ അവനു കഴിയുന്നില്ല. ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളാവാം അത്. ചിലപ്പോ, ഉത്തരം കിട്ടിയിട്ടും കിട്ടിയില്ല എന്ന് നടിക്കേണ്ടി വരുന്ന ചോദ്യങ്ങൾ.
\”എന്തിനാണ് ഇങ്ങനെ സ്വയം മനസിനെ കലുഷിതമാക്കുന്നത്?\” കൂട്ടുകാരന്റെ ചോദ്യത്തിന് മറുപടി കൊടുക്കാൻ കഴിയുന്നില്ല.
ഒരുപാട് വിഷമങ്ങൾ മറ്റാരെയും അറിയിക്കാണ്ട് കൊണ്ട് നടന്നിട്ടുണ്ട്. അത് ഒരിക്കലും ആരുമില്ലാഞ്ഞിട്ടല്ല. മറിച്ചു അത് വേറൊരാൾക് മനസ്സിലാകുമോ എന്ന ഉൾഭയം കൊണ്ടാണ്.
യാത്രകളിൽ ഒറ്റയ്ക്കു ഇരിക്കുമ്പോൾ പോലും മനസ്സിൽ കടന്നു കൂടാത്ത ചിന്തകളാണ് ഇപ്പൊ ഉള്ളത്. എന്ത് കൊണ്ട് ഇപ്പൊ ഇത്രേം ചിന്തകൾ വരുന്നു എന്ന് അവനു മനസിലാവുന്നതേ ഇല്ല. അല്ല, അതിനെ പറ്റി കുടി ആലോചിക്കനോ? അറിയില്ല.
എങ്കിലും ഇന്നല്ലെങ്കി നാളെ അവൻ തേടുന്ന ഉത്തരം അവനെ തേടി വരും. പക്ഷെ അത് തന്നെയാണോ അവൻ ആഗ്രഹിക്കുന്ന ഉത്തരമെന്ന് അവനു ഉറപ്പില്ല.





Comments