കണ്ടു മറക്കാത്തൊരു ചിത്രം.
- Vishnu Udayan
- Nov 3, 2019
- 1 min read
സമൂഹ മാധ്യമത്തിൽ വര്ഷങ്ങള്ക്കുമുമ്പ് കണ്ടൊരു ചിത്രമുണ്ട്. ഒന്നോ രണ്ടോ തവണ മാത്രമേ ഞാനതു കണ്ടിട്ടൊള്ളൂ. പിന്നീടൊരുപാട് തവണ ഇന്റർനെറ്റിൽ ഒരുപാട് തിരഞ്ഞു ആ ചിത്രമൊന്നുകൂടി കാണാൻ, പക്ഷേ കഴിഞ്ഞില്ല. ഈ ബ്ലോഗ്ഗിൽ ഉൾപെടുത്താൻ വേണ്ടി ഞാൻ വീണ്ടും ഒരുപാട് തിരഞ്ഞു, എവിടെയോ ഉണ്ട്.. കിട്ടുന്നില്ല..
മനുഷ്യൻ ജീവിതത്തിൽ കടന്നു പോകുന്ന ഒരു അവസ്ഥയുണ്ട്, ഒരു മനുഷ്യസഹജമായ വികാരം. വിഷമിപികുന്നതും, എന്നാൽ ചിലപ്പോളൊക്കെ ആനന്ദം തരുന്നതുമായ വികാരം. ആ ഒരു അവസ്ഥ, അല്ലെങ്കിൽ വികാരം, അതുമല്ലെങ്കിൽ ഒരു സുഖമുള്ള തലോടൽ, ആ ഒരു ചിത്രത്തോളം ഭംഗിയിൽ അതിനു ശേഷം ഒരിടത്തും വിശദീകരിച്ചു കണ്ടിട്ടില്ല.
ഏതൊരു മനസികാവസ്ഥയ്ക്കുമൊരു ചിത്രം അതുപോലെ ഉണ്ടായിരിന്നു എങ്കിൽ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ മനസിലാക്കാൻ ഇത്രമാത്രം കഷ്ടപ്പാടുകൾ ഉണ്ടാകാൻ വഴിയില്ല. ജീവിതമൊരുപാട് എളുപ്പമായേനെ. നമുക്ക് ചുറ്റുമുള്ള പ്രശ്നങ്ങളിൽ എത്രെയോ പ്രശ്നങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ നമുക്ക് സാധിച്ചേനെ..
ചിത്രമെന്താണെന്നു വളരെ വ്യക്തമായി ഇന്നുമെനിക്കോർമ്മയുണ്ട്. രാത്രിയുടെ ഇരുട്ടിലൊരു വീഥി, ദൂരെ ഒരു തെരുവ് വിളക്കിന്റെ ചെറിയൊരു വെളിച്ചമുണ്ട്. കാൽനടപ്പാത വലതു വശത്തുണ്ട്. അതിനോട് ചേർന്ന്, ഒട്ടിയൊരുമിയൊരു ചെറിയ മഞ്ഞ നിറത്തിലുള്ള പുഷ്പം. തൊട്ടടുത്തായി ചെറിയ വാചകം..
\”അറിഞ്ഞിട്ടുണ്ടെടോ ഒറ്റപ്പെടലിന്റെ വേദന\”
ഏകാന്തതയ്ക്കൊരുപാട് ശക്തിയുണ്ട്. മനുഷ്യനെ മരവിപ്പിക്കാനും ഉത്തേജിപ്പിക്കാനും ഒരേ പോലെ അതിനു സാധിക്കും. മനുഷ്യനെ കരയിപ്പിക്കാനും, ആനന്ദപരമായി ചിരിപ്പിക്കുവാനും അതിനു സാധിക്കും. ഒന്നിനേം കൂസാതെ തീരുമാനങ്ങൾ എടുക്കാനുള്ള അനുവാദവും, കൂടെ ഒരാളുണ്ടായിരുന്നു എങ്കിൽ എന്ന് എത്ര നല്ലതായിരുന്നു എന്ന നൊമ്പരവും ഒരേ സമയം തോന്നിപ്പിക്കും. ജാതിയോ മതമോ, ലിംഗാബേധമോ ഇല്ലാതെ നമ്മളെ ഇല്ലാതാക്കാനും, നമ്മളെ സൃഷ്ടിക്കാനും കഴിവുണ്ടതിനു.
ഒരാൾ സ്വയം എത്രമാത്രം സ്നേഹിക്കുന്നു എന്ന് ഏകാന്തത പറഞ്ഞുതരും. ഒരാൾ സ്വയം എത്രമാത്രം സഹനശേഷിയുള്ള വ്യക്തിയാണെന്നും ഏകാന്തത വരയ്ച്ചു കാണിക്കും..
പക്ഷേ ഇന്നും പേടിയാണ്.. ഏകാന്തത.. മനസിനെ അലട്ടുന്ന, മനസിനെ തോൽപ്പിക്കുന്ന, ചുണ്ടിലെ ചിരി മായ്ക്കുന്ന ആ ഭീകരമായ സുഹൃത്തിനെ..





Comments