top of page

കാണാത്ത കണ്ണുകൾ

  • Writer: Vishnu Udayan
    Vishnu Udayan
  • Dec 21, 2019
  • 2 min read

(കുറച്ചു നാളുകൾക്ക് ശേഷമാണ് ഒരു കഥ എഴുതുന്നത്. തെറ്റുകൾ ഉണ്ട്, ക്ഷമിക്കുക.)

അവളുടെ നോട്ടവും ചിരിയും സംസാരവും ഇത്രകാലം കഴിഞ്ഞിട്ടും അരുണിന്റെ മനസ്സിൽ പതിഞ്ഞുകിടപ്പുണ്ട്. ഇടയ്ക്കൊക്കെ അവൻ ഉറക്കത്തിൽ കാണാറുമുണ്ട്, ആ നിശബ്ദതയുടെ രാത്രിയിൽ അവൾ അവനോടു പറയുന്ന സ്വകാര്യങ്ങൾ.

—————————————————

അരുണിന്റെ ഇത്രേം വർഷത്തെ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും ഒരു പെണ്കുട്ടിയോടും തോന്നാത്ത കൗതുകവും ബഹുമാനവും കലർന്നൊരു അനുഭൂതിയാണ് അവളോട് തോന്നിയത്. അതെന്തു കൊണ്ടാണെന്നു അവൻ ഒരുപാട് ആലോചിച്ചിട്ടും മനസിലായില്ല. പിന്നെ വെറുതെ എന്തിനാ അതാലോചിച്ചു സമയം കളയുന്നതെന്ന് അവനു തോന്നി തുടങ്ങി.

എന്നാൽ ഈ അനുഭൂതിയാണോ ശരിക്കും പ്രണയമെന്നു അരുണിന് മനസിലാവുന്നില്ലായിരുന്നു. അവൾ അവനോടു കാണിക്കുന്ന സ്നേഹവും അടുപ്പവും ഇനി അവൻ മറ്റൊരു അർത്ഥത്തിൽ കാണുന്നതാണോ? അതോ ശരിക്കും അവൾക്ക് അവനോടു ഒരു സുഹൃത്ത് എന്നതിനപ്പുറം എന്തെങ്കിലും അടുപ്പമുണ്ടോ? എത്ര മാറ്റിവെച്ചിട്ടും ഈ ചോദ്യങ്ങൾ അവനെ തേടി വരാൻ തുടങ്ങി. കൊയ്ത്തടുത്ത ഒരു പാടത്തിനരുകിൽ സൂര്യാസ്തമയം നോക്കി അരുൺ ഒരു വൈകുനേരം ആലോചിക്കാൻ തുടങ്ങി. കൂട്ടിനു അവന്റെ പ്രിയപ്പെട്ട കട്ടൻ ചായയും. ഇതെവിടെയാണ് തുടങ്ങിയത്?

കോളേജിലെ രണ്ടാം വര്ഷമാണെന്നു തോന്നുന്നു, അത് വരെ അവനോട് മിണ്ടാത്ത ആ പെൺകുട്ടി എന്തോ ഒരു നോട്ട് ചോദിച്ചു വന്നു. അതായിരുന്നു തുടക്കം .ആ നോട്ട് കൊടുക്കൽ പിന്നീട് അരുണിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. വര്ഷങ്ങളായി കൊതിച്ചൊരു സുഹൃത്ത് ബന്ധത്തിന്റെ തുടക്കം അവിടെയായിരുന്നു. ഒരാളോടും ഒരു പരിധി വിട്ടു എടുക്കാത്ത അവളെ സംബന്ധിച്ച് അവനോടു അടുക്കുന്നത് അവൾക്ക് തന്നെ അത്ഭുതമായിരുന്നു. ചെറുപ്രായത്തിൽ സ്വന്തം ചേട്ടന്റെ ബൈക്ക് അപകടം നേരിൽ കണ്ടു നിന്നതിന്റെ ആഘാതത്തിൽ നിന്നും അവൾ കരകേറിയത് വളരെ സമയമെടുത്താണ്. ആ കരകേറ്റത്തിൽ അവൾക്ക് പക്ഷേ നഷ്ടപെട്ടത് മറ്റൊരാളോട് സംസാരിക്കാനും വിശ്വസിക്കാനുമുള്ള കഴിവാണ്.

അരുണിന് ഇതൊക്കെയറിയാം. അതുകൊണ്ടു തന്നെയാണ് അവൾ തന്നോട് അടുക്കുന്ന ഓരോ ദിവസവും അവനു അത്ഭുതമായി മാറി തുടങ്ങിയത്. കോളേജ് കഴിഞ്ഞു ജോലിക്കു പോയി തുടങ്ങീട്ട് മൂന്ന് വര്ഷമായിരിക്കിന്നു. ഇന്നും ദിവസവും ഒരു അഞ്ചു മിനുട്ടെങ്കിലും സംസാരിക്കാതെ അവൾക്കോ അവനോ ഉറങ്ങാൻ സാധിക്കില്ല.

ആലോചനയിൽ മുഴുകി ഇരുന്ന അരുണിന് പെട്ടന്നാണ് സമയം ഓർമ്മ വന്നത്. അവൻ വേഗം അവന്റെ ചെറിയ കുടിലിലെത്തി, കുളിച്ചൊരുങ്ങി കൈയിൽ ഒരു പൊതിയുമായി ഇറങ്ങി. അവന്റെ \’അമ്മ നോക്കുന്നുണ്ടായിരുന്നു, അരുണിന്റെ മനസ്സും ശരീരവും തമ്മിൽ താളം തെറ്റിയിരിക്കുന്നത് ആ അമ്മയ്ക്ക് മനസിലാവുന്നുണ്ടായിരുന്നു. എങ്കിലും \’അമ്മ ഒന്നും മിണ്ടിയില്ല. ആ നഗരത്തിലെ ഏറ്റവും വല്യ ഓഡിറ്റോറിനുമിനു മുമ്പിൽ അവൻ ബൈക്ക് പാർക്ക് ചെയ്തിട്ട് അകത്തേക്കു കേറി. പ്രകാശം മിന്നുന്ന വിളക്കുകളോ, കൂടെ പഠിച്ച സുഹൃത്തുക്കളെയോ, ഒരു ജാഥയ്ക്കുള്ള ആൾക്കാരെയോ അവൻ കണ്ടില്ല. അവൻ നടന്നകത്തേക്ക് കേറി. ഒരു എന്തിരമനുഷ്യനെ പോലെ അരുൺ ആ മണ്ഡപത്തിലേക്ക് കേറി.

ചെറുക്കന് ആ പൊതി നൽകി, പെണ്ണിന്റെ മുഖത്തു അവൻ നോക്കുന്നുണ്ട്. എങ്കിലും ചെറുക്കനോടാണ് കൂടുതൽ സംസാരിക്കുന്നതു. അവനു തന്നെ സ്വയം അത്ഭുതം തോന്നി, എന്ത് ഭംഗിയായിട്ടാണ് താനിപ്പോ സംസാരിക്കുന്നത്! ഫോട്ടോയ്ക്കും വിഡിയോയ്ക്കും പോസ് ചെയ്തു അവൻ ഇറങ്ങി നടന്നു. തിരിഞ്ഞു നോക്കാതെ അവൻ ബൈക്കിന്റെ അടുത്തെത്തി. അപ്പോഴാണ് അവനു ഒരു ബോധോദയം ഉണ്ടായത്.

അവളുടെ കണ്ണുകൾ, ലാവണ്യയുടെ കണ്ണുകൾ.. അത് നിറഞ്ഞിരുന്നോ?

——————————————–

പത്രത്തിൽ കണ്ട ചിത്രത്തിൽ ഒന്നൂടി അവൻ ആ കണ്ണുകൾ കണ്ടു. ഇന്നുമെന്തോ അവനോടു പറയുന്നത് പോലെ അവനു തോന്നി. ഒരു മരവിപ്പ് അവന്റെ കാലിലൂടെ ഇരയ്ച്ചു കയറി.

ആ കണ്ണുകൾ.. അതവൻ ഒരിക്കലും മുഴുവനായി നോക്കിയിരുന്നില്ല. നോക്കിയിരിന്നുവെങ്കിൽ ആ കണ്ണടയുമ്പോൾ അവളുടെ കൂടെ അവൻ ഉണ്ടായിരുന്നേനെ. തൊട്ടടുത്ത്. കൈകൾ കോർത്ത്.

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page