top of page

ഓപ്പറേഷൻ ഒളിപ്പോര് – ഇമ്മിണി വല്യ സിനിമ

  • Writer: Vishnu Udayan
    Vishnu Udayan
  • Feb 5, 2021
  • 1 min read

Updated: Jun 29, 2021


 ഒരു ബാങ്ക് മോക്ഷണത്തിന്റെ മറവിൽ പറയുന്നൊരു കഥ. ഒരു മണിക്കൂർ നീളമുള്ള അക്ഷയ് അജയകുമാർ സംവിധാനം ചെയ്യ്ത ഓപ്പറേഷൻ ഒളിപ്പോര് എന്ന സിനിമ ഒറ്റ വാചകത്തിൽ അത്ര മാത്രമാണ്. കേട്ട് പരിചയമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാർ, സിനിമയോടുള്ള അതിയായ അഭിനിവേശവും പരിമിതികൾക്കുള്ളിൽ നിന്നും വിട്ടുവീഴ്ച ചെയ്യാതെ ഒരു നല്ല സിനിമ ഉണ്ടാക്കിയിരിക്കിന്നു. 

ബാങ്ക് മോക്ഷണമെന്ന് കേൾക്കുമ്പോൾ നമുക്ക് ഓർമ്മവരുന്നു ഒരുപാട് സിനിമകളുണ്ട്. അതിലൊന്നാവണം കാക്കകുയിലിലെ സന്ദർഭം. വളരെ വേഗം പറഞ്ഞു പോകുന്ന ഒരു സീനിൽ കൃത്യമായി നർമ്മ മുഹൂർത്തങ്ങൾ inject ചെയ്തിട്ടുണ്ട്. അതിനു സമാനമായ ട്രീട്മെന്റാണ് ഓപ്പറേഷൻ  ഒളിപ്പോര്. 

ആദ്യ സിനിമയുടെ കുറവുകൾ ഒന്നുംതന്നെ ഇല്ലായെന്ന് പറയാം. മികച്ച തിരക്കഥയും, അതിനു ചേർന്ന ഛായാഗ്രഹണവും പിന്നെ ഒരു ത്രില്ലെർ പടത്തിനു വേണ്ട എഡിറ്റിംഗ് pace, അതിന് ബലം പകരുന്ന സംഗീതവും ചേർന്നപ്പോൾ ഒളിപ്പോര് ഒരു നിമിഷംപോലെ വിരസത തോന്നിക്കാതെ കടന്ന് പോയി. എടുത്ത് പറയേണ്ടത് അഭിനയമാണ്. പ്രത്യേകിച്ച് നായക സ്ഥാനതെന്ന് തോന്നുന്ന പയ്യന്റെ പ്രകടനം. മാസ്കിന്റെയുള്ളിൽ പോലും കൃത്യമായ മുഖചലനങ്ങൾ കണ്ണുകളിലൂടെയും ശരീര ഭാഷയിലൂടെയും  ചിരിപ്പിക്കാൻ ആ നടന് കഴിഞ്ഞു. ഉറപ്പായും നാളെ ആ നടനിൽ നിന്നുമൊരുപാട് പ്രതീക്ഷിക്കാൻ കഴിയും. പിന്നെ പറയാനുള്ളത് കൂട്ടത്തിലെ aggressive നടനാണ്. ആക്ഷൻ രംഗങ്ങളൊക്കെ എന്ത് മെയ്വഴക്കത്തോടെയാണ് അയാൾ അഭിനയിച്ചത്! 


എടുത്തു പറയേണ്ടതായി വേറൊരു കാര്യമുണ്ട്. എന്തിനാണ് കഥാപാത്രങ്ങൾക്ക് പൈസ വേണ്ടതെന്നും, എന്തിനാണ് അവർ ഇത്രേം റിസ്‌ക്കുള്ള ഒരു പരിപാടിക്ക് ഇറങ്ങി തിരിക്കുന്നതെന്നും തിരക്കഥയിൽ വളരെ subtle ആയി എന്നാൽ നല്ല വ്യക്തമായി പറയുന്നുണ്ട്. \”ഈ പ്രായത്തിൽ നല്ല വിശപ്പ സാറേ\” എന്ന ഡയലോഗിൽ പ്രസാദിന്റെ ജീവിതം പറയുന്നത് പോലെ അത്ര ലളിതമായിയാണ് ഇവിടെയും പറയുന്നത്. 

മിനിറ്റിനു മിനിറ്റിന് ആയിരകണക്കിന് സൃഷ്ടികളിറങ്ങുന്ന യൂട്യൂബ് എന്ന മായാലോകത്ത്, ശ്രദ്ധിക്കപ്പെടുന്നത് ലക്ഷങ്ങളും കോടികളും കാഴ്ചക്കാരുള്ളവർ മാത്രമാണ്. അവർക്കിടയിലേക്കാണ് ഓപ്പറേഷൻ ഒളിപ്പോര് എന്ന ഒരു മണിക്കൂർ സിനിമ ഇറങ്ങിയത്. നേരത്തെ പറഞ്ഞത് പോലെ പ്രശസ്തിനേടിയ ആരുമില്ലാത്ത അവർ സ്വയമൊരു ചെറിയ ചരിത്രം സൃഷ്ടിച്ചു എന്ന് തന്നെ പറയാം. കാരണം, വര്ഷങ്ങളായി സിനിമയുടെ പുറകെ നടക്കുന്ന ഞാനുൾപ്പെടുന്ന ഒരു കൂട്ടർക്ക് കഴിയാത്ത ഒരു സ്വപ്നമാണ് അവർ നടത്തിയെടുത്തിരിക്കുന്നത്. അതും വൃത്തിയായി, ഭംഗിക്ക്. 

സംവിധായകന് പ്രശംസകൾ. കൃത്യമായി സിനിമയുടെ മൂഡ് ആൾക്കാരിലേക്ക് എത്തിക്കാൻ താങ്കൾക്ക്കഴിഞ്ഞു. ഒരു കാര്യത്തിൽ മാത്രമേ അഭിപ്രായവ്യത്യാസമുള്ളൂ. ശബ്ദമിശ്രണത്തിൽ. 

പിന്നെ ഇതൊരു വെറും യൂട്യൂബ് പടമായി ആരും തള്ളി കളയരുത്. കാണുക. എല്ലാവരും. 

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page