top of page

എഴുത്ത്

  • Aug 24, 2019
  • 1 min read

വാക്കുകൾക്കു ദാരിദ്ര്യമില്ലാതെ എഴുതാൻ കഴിയുന്നവരോട് എന്നും ബഹുമാനം കലർന്ന അസൂയ തോന്നീട്ടുണ്ട്. എത്ര ഭംഗിയാണ് അവരുടെ മനസ്സിന്റെ ഉള്ളിൽ നിന്നും വരുന്നതൊക്കെ വായിക്കാൻ.. ഒരു കണക്കിന് എഴുത്തകാരന്റെ അല്ലെങ്കി എഴുതിക്കാരിയുടെ മനസ്സ് തന്നെയല്ലേ നാം വായിക്കുന്നത്. പുഞ്ചിരി തൂകുന്ന ഒരു അനുഭവമാണത്.

എഴുതാൻ തുടങ്ങീട്ട് അധികമായിട്ടില്ല ഞാനൊന്നും. എങ്കിലും ആദ്യമൊക്കെ ഇംഗ്ലീഷിൽ മാത്രമാണ് എഴുതിക്കൊണ്ടിരുന്നത്. വല്ലപ്പോഴും മാത്രമേ മലയാളത്തിൽ എഴുതാനുള്ള തോന്നലുണ്ടാകാറുണ്ടായിരുന്നൊള്ളു. പക്ഷേ കുറച്ചു നാളായിട്ടു എനിക്ക് മലയാളമല്ലാതെ വേറൊരു ഭാഷയിൽ എഴുതാൻ കഴിയുന്നില്ല. ചിന്തിക്കാൻ പോലും കഴിയുന്നില്ല. അതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടൊരു എത്തുംപിടിയും കിട്ടുന്നില്ല.

ബ്ലോഗ് എഴുതാൻ ഇരിക്കുമ്പോൾ വളരെ സുഖകരമായിട്ട് വാക്കുകൾ ഇംഗ്ലീഷിൽ വന്നുകൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരിന്നു. പതിയെ അതിനു ചെറിയ ഒരു തടസ്സം തോന്നിത്തുടങ്ങി. അങ്ങനെയാണ് ഞാൻ മലയാളത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങിയത്. പിന്നെ ഭാഷ ഏതായാലും എഴുതാൻ തോന്നുന്നതും മനസ്സിലുള്ളതും എഴുതിയാൽ മതിയല്ലോ. അത് തന്നെയൊരു സമാധാനമല്ലേ.

ബ്ലോഗ്ഗിൽ എഴുതുന്ന പലതും ആത്മകഥാംശമുള്ളതാണ്. വികാരങ്ങളും ബന്ധങ്ങളും തോന്നലുകളും ചിന്തകളും എല്ലാം ഞാനിവിടെ എഴുതാറുണ്ട്. പക്ഷേ അങ്ങനെ എഴുതുമ്പോൾ ഉണ്ടാകുന്നൊരു പ്രശ്നമുണ്ട്. ഒരുപക്ഷേ ഞാൻ മാത്രമല്ലായിരിക്കുമിത് നേരിട്ടിട്ടുള്ളത്. എന്നോട് പലപ്പോഴും അവരുടെ ചിത്രങ്ങൾക്ക് തലക്കെട്ടു എഴുതികൊടുക്കാൻ ആവശ്യപെട്ടിട്ടുണ്ട്. എനിക്കത് കഴിയില്ല. ഞാൻ എടുക്കുന്ന ചിത്രങ്ങൾക്കോ ഞാൻ കാണുന്ന കാഴ്ചകളെയോ ഞാൻ കാണുന്ന വർണ്ണഭംഗിയോടെ എഴുതാൻ എനിക്ക് കഴിയും. പക്ഷേ മറ്റൊരാളുടെ ഉള്ളിൽ എന്ത് തോന്നിയിട്ടോ എടുത്തൊരു ചിത്രത്തിന് എങ്ങനെയാണ് എനിക്ക് തലക്കെട്ടു നൽകാൻ കഴിയുക?

പറഞ്ഞു വരുന്നത് ഞാൻ മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഒന്നാണ്. എഴുതാൻ ആഗ്രഹമായുള്ളവർ എഴുതുക. മടി പിടിക്കരുത്. തന്റെ ഭാഷ ശരിയല്ല, തന്റെ ഭാഷ പോരാ, തന്റെ ഭാഷയ്ക്ക് പ്രശ്നമുണ്ട്, ആള്ക്കാര് എന്ത് വിചാരിക്കും എന്നൊക്ക ആലോചിച്ചു ഇരിക്കരുത്. അത് ശുദ്ധമണ്ടത്തരമാണ്. അതിനാൽ തന്നെ, എഴുതുക. മനസ്സിലുള്ളത് ഏതു ഭാഷയിലോ, ഏതു രീതിയിലോ വരട്ടെ.. എഴുതുക..!

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page