അവൾ – വെളിച്ചം.
- Vishnu Udayan
- Aug 20, 2019
- 1 min read
അവൾ. അവളൊരു നിലാവത്തു ബഹളമുണ്ടാക്കി വന്ന ചുഴലികാറ്റാണ്. സുഖമുള്ള നിദ്രയിൽ തലയ്ക്കടി തരുന്ന ഒരു പെണ്ണ്.

അവളിലെ കുട്ടിത്തം അപകടംപിടിച്ചൊരു മധുരമാണ്. മധുരത്തിൽ രസംചേർന്നിരിക്കുമ്പോൾ മെല്ലെ രക്തസ്രാവംകൂട്ടുന്ന കുട്ടിത്തം. അവളുടെ സംസാരം ആത്മാർത്ഥത നിറഞ്ഞൊരു മാധ്യമമാണ്. ചേർത്തിരിവോ പക്ഷാപാതമോ ഇല്ലാത്തൊരു മാധ്യമം. അതിലൂടെ അവൾ പറയുന്നത് അവളെ തന്നെയാണ്.
അവൾ എന്ന വാക്ക് ബഹുമാനത്തോടെ അല്ലാതെ വിളിക്കാൻ കഴിയില്ല. കാരണം അവളെ അധിക്ഷേപിച്ചാൽ ഇടംവലമില്ലാതെ അവൾ പ്രതികരിക്കും. ആ പ്രതികരണമാണ് എന്നിലെ മനുഷ്യനെ അവളിലേക്ക് അടുപ്പിച്ചത്.
ആരാണവൾ എന്ന ചോദ്യത്തിന് ഉത്തരമില്ല. കാരണം അവൾ ഇന്നും മനുഷ്യൻ തേടുന്ന കൂട്ടിലടയ്ക്കാൻ പാടില്ലാത്തൊരു പക്ഷിയാണ്.
~ വെളിച്ചം.





Comments