അവസ്ഥ.
- Vishnu Udayan
- Jul 5, 2019
- 1 min read
അശാന്തമായ മനസ്സ് അനാഥമായ പ്രേതത്തെ പോലെയാണ്. എന്തെന്നോ ഏതെന്നോ ലക്ഷ്യബോധമില്ലാത്ത ഒരു തരം അവസ്ഥ. പറക്കുന്ന അപ്പൂപ്പൻതാടിയായി, എന്നാൽ വെളിച്ചമൊട്ടും കടന്നു വരാത്ത ഒരു തരി പൊടി.
ഇങ്ങനെയുള്ള അവസ്ഥയിൽ നാം നമുക്കൊരു നാൾ വരുമെന്ന് എത്ര പറഞ്ഞു വിശ്വാസിപ്പിച്ചാലും, അത് കൂടെ നിന്ന് പറയാനൊരു സുഹൃത്ത് ഉണ്ടായിരുന്നുവെങ്കിൽ എന്ന് കൊതിക്കും. എല്ലാം ശരിയാകും എന്നു വെറുതെ എങ്കിലും ഒരാൾ കൈ പിടിച്ചു പറയാൻ ആഗ്രഹിക്കും. അത് മനുഷ്യസഹജമാണ്.
ഈ മാനസിലാകാവസ്ഥിയിൽ എന്ത് പറഞ്ഞാലും എഴുതിയാലും അതൊരുപാട് നാടകീയത നിറഞ്ഞതാകും. പക്ഷേ പറയുന്ന ഓരോ വാക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്ന യഥാർത്ഥമായ വികാരങ്ങളാണ്. അതിനെ അതിന്റേതായ ഗൗരവത്തിൽ കാണാതെ വരുമ്പോൾ കൂടുതൽ അത് സ്വയം സംശയം ജനിപ്പിക്കും – നമുക്കു തോന്നുന്നതൊക്കെ ശരിയാണോ അതോ..





Comments