അറിയാത്ത പ്രണയം
- Vishnu Udayan
- Jul 9, 2019
- 1 min read
ജീവിതത്തിൽ എന്നെങ്കിലും നാം ഒരാളെ പ്രേമിക്കണം, മനസ്സറിഞ്ഞു സ്നേഹിക്കണം. ഒരു നിർണായകമായ ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ അങ്ങനൊരു പ്രേമം തോന്നണം. ഓരോ രാവ് പുലരുമ്പോഴും ആ പ്രേമത്തിന് വേണ്ടി നാം എഴുനേക്കണം. വേറെയൊരു കാരണവുമില്ലെങ്കിലും ഈ ഒരു കാര്യത്തിന് വേണ്ടി നാം കണ്ണു തുറക്കണം എന്നു തോന്നണം. പക്ഷേ അവരറിയരുത് അവരെ നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്നു എന്ന്. അവരിൽ അസൂയ ഉടലെടുക്കുവാൻ ശ്രമിച്ചു നാം പരാജയപ്പെടുമ്പോഴും അവരറിയരുത് അവരാണ് നമ്മുടെ മനസ്സിലെന്നു.
അങ്ങനെ നാം സ്നേഹിക്കുന്ന ആ ഒരാൾ നമ്മളിൽ നിന്നും അകന്നു പോകുന്നത് കണ്ടു നില്ക്കണം. നമ്മുടെ അറിവിലൂടെ, നമ്മുടെ കണ്മുമ്പിൽ ദൂരേയ്ക്ക് മായുന്നത് നാം അനുഭവിക്കണം. അതുണ്ടാക്കുന്ന അനുഭൂതി, അത് ദേഷ്യമാണോ വിഷമമാണോ സന്തോഷമാണോ വേദനയാണോ എന്നു അറിയാതെ അതിനെപ്പറ്റി കൂടുതൽ ചിന്തിക്കാതെ അനുഭവിക്കണം.
മനസ്സു ശരീരത്തെ വിട്ട് ശരീരം സ്വയം സൃഷ്ടിച്ച ഒരു പാട്ടിന്റെ താളത്തിനനുസരിച്ചു ഇങ്ങനെ അലയും, അല്ലെങ്കിൽ നൃത്ത ചുവടുകൾ വെയ്ക്കും. അതൊരു വേറിട്ട അനുഭൂതിയാണ്.
എങ്കിലും രാവിലെ എഴുന്നേൽക്കുമ്പോൾ വീണ്ടും അവളെ പ്രേമിക്കാനായിട്ടു നാം എഴുന്നേക്കും. പ്രതീക്ഷയുടെ കനൽ തല്ലികെടുത്തിയാലും തകരുന്ന മനസ്സിന്റെ അരികിലെവിടെയോ സ്വയം വിശ്വസിക്കുന്ന ഒരു ആശ്വാസമാണ് ആ പ്രണയം.





Comments