top of page

അപാരത.

  • Writer: Vishnu Udayan
    Vishnu Udayan
  • Feb 4, 2019
  • 1 min read

\”നിന്റെ ജാതിയോ മതമോ സ്വപ്നങ്ങളോ എനിക്ക് വിഷയമല്ല. എനിക്ക് വേണ്ടതൊരു കൂട്ടാണ് – അവൻ പറഞ്ഞു.

തിരിച്ചെന്താ പറയേണ്ടതെന്നോ, അവന്റെ പെട്ടെന്നുള്ള വാക്കുകൾ കാരണം ഞെട്ടി നിന്ന് പോയി അവൾ.

\”നിനക്കെന്താ പറ്റിയത്? \” അവൾ പതിയെ ചോദിച്ചു.

ജീവിതത്തിലെ ഒരു നിർണ്ണായക വഴിത്തിരിവിൽ  എത്തി നിൽക്കുന്ന അവനെ സംബന്ധിച്ചു ഇതൊരു പൊട്ടി തെറിയാണ്. അവനിലെ അടിച്ചമർത്തപ്പെട്ട ഒരുപാട് വികാരങ്ങളുടെയും സംഭാഷണങ്ങളുടെയും പൊട്ടി തെറി.

\”നിനക്ക് ഞാൻ പറഞ്ഞത് മനസിലായില്ല എന്നാണോ?\” അവൻ കടുപ്പിച്ചു ചോദിച്ചു, അവൻ പോലുമറിയാതെ.

അവൾക്കു ചിരി വന്നു. \”നീ പോയിട്ട് വാ. നമുക്കു പിന്നീട് മിണ്ടാം.\”

ഗത്യന്തരമില്ലാതെ അവൻ തിരിഞ്ഞു നടന്നു. മറുപടി കിട്ടിയില്ല, പക്ഷെ ഒരു ആശ്വാസമുണ്ട്. അവന്റെ മനസ്സിൽ ഉള്ളത് അവൻ പറഞ്ഞു.

അവളിപ്പോഴും എന്താണ് സംഭവിച്ചത് എന്നറിയാതെ നോക്കി നിൽക്കുവാണ്. അവനോട് എന്ത് മറുപടിയാണ് പറയേണ്ടത്? ഒരു നിമിഷം കണ്ണടച്ചു. പിന്നീട് അവൾ കണ്ണ് തുറന്നത് യഥാർത്ഥ ജീവിതത്തിലേക്കാണ്.

സ്വപ്നം യാഥാർഥ്യമായാൽ എന്ത് ചെയ്യുമെന്ന് അറിയാതെ അവൾ അവളുടെ ദിവസം തുടങ്ങി.

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page