top of page

എഴുത്തും വിഷയങ്ങളും

  • Jan 17, 2021
  • 1 min read

Updated: Jun 30, 2021

"എപ്പോഴെങ്കിലും എഴുതാൻ ഇരിക്കുമ്പോൾ പ്രണയം വിട്ടു ചിന്തിച്ചിട്ടുണ്ടോ?” ഈ ചോദ്യം സ്വയം ഒരുപാട് ചോദിച്ചിട്ടുണ്ട്. ചിന്തിച്ചിട്ടൊക്കെയുണ്ട്. പക്ഷേ കഥകൾ എഴുതുമ്പോൾ എവിടെയൊക്കെയോ പ്രണയമൊരു കേന്ദ്രബിന്ദുവായി വരും. അതെന്ത് കൊണ്ടാണെന്നു സ്വയം നന്നായിട്ട് അറിയാം. എന്നാലും അത് പറയില്ല. അത് പറഞ്ഞാൽ പിന്നെന്താ ഒരു ഇത്! 


ഇപ്പോൾ ഇതാലോചിക്കാനൊരു കാരണമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വളരെ പ്രിയപ്പെട്ട ഒരു സുഹൃത്ത് എന്നോടൊരു കാര്യം പറഞ്ഞു. അവളുടെ കല്യാണ സമയത്ത് ഞാൻ അവളെ ഒരുപാട് എന്തൊക്കെയോ പറഞ്ഞ് വേദനിപ്പിച്ചുവെന്ന്. ഒരാഴ്ചയിലധികമായി ഇതെന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്. എന്റെ ഒരു സ്ഥിരം സ്വഭാവമുണ്ട്. ചൊറി. അതുവിട്ടൊരു കളിക്ക് സുഹൃത്ത്ബന്ധം വളരെ ബുദ്ധിമുട്ടാണെനിക്ക്. പക്ഷേ ഒരാൾക്ക് വിഷമമുണ്ടാക്കുന്ന രീതിയിൽ ഞാനൊരിക്കലും ചൊറിയാറില്ല. അഥവാ അങ്ങനെ സംഭവിച്ചാൽ ക്ഷമ ചോദിക്കാറുണ്ട്. ഇത് പക്ഷേ എല്ലാം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഇങ്ങനെ വന്നൊരാൾ പറയുമ്പോ, അതെന്തോ മനസ്സിനെ വല്ലാതെയങ്ങ് ഉലയ്ക്കും. ഒരു മറയുമില്ലാതെ സുഹൃത്ത് ബന്ധമായിരുന്നു. എന്ത് തെണ്ടിത്തരവും ഒരു സെന്സറിംഗും ഇല്ലാതെ പരസ്പരം പറയാൻ കഴിയുന്നത്ര സ്വാതന്ത്ര്യം. പക്ഷേ ഞാൻ എന്തോ പറഞ്ഞ് വേദനിപ്പിച്ചത് അവൾ തുറന്നു പറഞ്ഞില്ല. അതാണ് കൂടുതൽ അലട്ടുന്നത്,

ഇതും പ്രണയവും തമ്മിലെന്താ ബന്ധമെന്നല്ലേ? പ്രണയവുമായി ഒന്നുമില്ല. പക്ഷേ എഴുത്തുമായിട്ടുണ്ട്. ഈ പറഞ്ഞ കൂട്ടുകാരി നല്ല അസാധ്യ എഴുത്തുകാരിയാണ്. A real creative brain with unbelievable command in language. അവളുടെ ബ്ലോഗ്ഗുകൾ ഒട്ടുമിക്കതും വായിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് ഒരുപാട് നീളമുള്ള എഴുത്തുകൾ വായിക്കാനുള്ള ക്ഷമ കുറവാണ്. അതിനാൽ തന്നെ അവളുടെ ചിലതൊക്കെ ഞാൻ പെട്ടെന്ന് വായിച്ച് പോവുകെയും ചിലതൊക്കെ വായിക്കാതെ ഇരുന്നിട്ടുമുണ്ട്. അതൊരിക്കലും അവളുടെ എഴുത്തിനോടുള്ള താല്പര്യക്കുറവല്ല, മറിച്ച് എന്റെ മോശം ക്ഷമയുടെ ഫലമാണ്. എഴുത്തുകൾ പറ്റി പറയുവാണെങ്കിൽ അവളുടെ എഴുത്തുക്കളോടു എനിക്ക് ഇടയ്ക്കൊക്കെ അസൂയ തോന്നിയിട്ടുണ്ട്. കാരണം വേറെ ഒന്നുമല്ല, എത്ര എത്ര വിഷയങ്ങളാണ് അവളുടെ കഥകളിൽ വരുന്നത്. പ്രണയമെന്ന ഇട്ടാവട്ടത്തിൽ കിടന്നു ചുറ്റുന്ന ഞാനൊക്കെ സ്വയം ഒരു ആത്മപരിശോധന നടത്തേണ്ടി വരും. നടത്തിയിട്ടുമുണ്ട് പലപ്പോഴും. 


ഒരു വിഷയത്തിൽ മാത്രം ഊന്നാതെ എഴുതാൻ കഴിയുന്നതൊരു ഭാഗ്യം തന്നെയാണ്. അതൊരു കഴിവാണ്. അത് തേയ്ച്ച് മിനുക്കി എടുക്കുന്നവർക്ക് ജീവിതത്തിൽ വാക്കുകളുടെ മാന്ത്രിക ലോകത്ത് ജീവിക്കാൻ പറ്റും. 

അങ്ങനെ എഴുതാൻ പറ്റുന്ന എല്ലാവരോടും ഒരുപാട് ബഹുമാനം, കൂടെ എന്റെ ആ കൂട്ടുകാരിക്കും ഒരു സലാം.

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page