Kerala Diaries 2.0 – Shoot story Part 1.
- Vishnu Udayan
- Jul 11, 2020
- 2 min read

Kerala Diaries 2.0. \’നാം ഒന്ന്\’
Shoot story – Part 1
ഈ പ്രോജെക്റ്റുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള കഥകൾ ആരെങ്കിലും വിശ്വസിക്കുമോ? കിരണും ഞാനും ഇടയ്ക്കിടയ്ക്ക് ഈ ചോദ്യം ചോദിക്കാറുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ ഒരു പോസ്റ്റർ ഇറക്കിയിരുന്നു. അന്ന് കുറച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. ഒന്നൂടി പറയാം.
ആദ്യ പ്രളയം കഴിഞ്ഞ സമയത്താണ് ഒരു ദിവസം കാവ്യാ ചേച്ചി വിളിച്ചിട്ട് ഈ പാട്ട് കേൾപ്പിക്കുന്നത്. കൊള്ളാം, നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. പക്ഷേ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അപ്പോൾ നടന്നില്ല. പിന്നീട് നമ്മൾ വേറെ ഒരു വർക്ക് ചെയ്തു. അതുമിറങ്ങി മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ഈ പാട്ട് ചെയ്തില്ലെലോ എന്ന് സംസാരിക്കുന്നത്. അങ്ങനെ ഷൂട്ട് തീരുമാനിച്ചു.
ഇനിയാണ് കഥ.
3 ദിവസത്തെ ഷൂട്ട് തീരുമാനിച്ചു. നിലമ്പൂരാണ് ലൊക്കേഷൻ. അവിടേക്ക് ഞാനും കിരണും അഫ്താബും കൂടെ പോയി ലൊക്കേഷൻ കണ്ടു. ആദ്യ പ്രളയം കവർന്നെടുത്ത പാലങ്ങളും റോഡുകളും കണ്ടിട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. നമ്മളിവിടെ വീടുകളിൽ ഇരുന്നു ന്യൂസിലും മറ്റും കാണുന്നത് പോലെയല്ല. തികച്ചും പേടിപ്പെടുത്തുന്ന കാഴ്ചയാണ് അവിടെ. കേരളകുണ്ട് വെള്ളചാട്ടമൊക്കെ കണ്ടിട്ട് തിരിച്ചു വരുന്ന വഴി രാത്രി ഒരു ഓണംകേറാമൂലയിൽ ചെന്ന് ചത്തെന്നു ഉറപ്പിച്ചു. അത്രക് ഭീകരമായ ഒരു പുതപ്പിൽ, ഒരു കാറ്റിൽ, വഴിതെറ്റി കേറി പോയി.
\”ഇതൊക്കെ ആരേലും പറഞ്ഞ വിശ്വസിക്കുമോ\” എന്ന് കിരൺ ചോദിച്ചത് ഇന്നും ഓർമ്മയുണ്ട്.
അങ്ങനെ ഷൂട്ട് ഒക്കെ തീരുമാനിച്ചു കാമറ ഒക്കെ ബുക്ക് ചെയ്തിട്ട് അഡ്വാൻസ് പൈസയും കൊടുത്തപ്പോഴാണ് ഇതാ വരുന്നു അടുത്ത പ്രളയം. ഒന്നും പറയാനില്ല! അഹ് പോട്ടെ, ഇത് കഴിഞ്ഞിട്ട് എടുക്കാമെന്ന് തീരുമാനിച്ചു. പിന്നീട് വീണ്ടും ഒരു തീയതി നിശ്ചയിച്ചു. ഷൂട്ടിന് ഒരു ദിവസം മുമ്പ് കാവ്യാ ചേച്ചി വിളിച്ചു. ആ വിളിയിൽ തന്നെ എന്തോ ഒരു പന്തികേട് എനിക്ക് തോന്നിയിരുന്നു. ഫോൺ എടുത്ത് ഹലോ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി. പനി, ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങി ഇന്നാണെങ്കിൽ കൊറോണ എന്ന് നിസംശയം പറയാവുന്നതായ എല്ലാം കൂടെ ഒരു combo pack.
അങ്ങനെ വീണ്ടും ഷൂട്ട് മാറ്റി. ഇനി ഇതിങ്ങനെ വിറ്റാൽ പറ്റില്ല. നമുക്ക് എടുത്തേ പറ്റു. കേരളപിറവിക്ക് പുറത്തിറക്കാമെന്ന് തീരുമാനിച്ചു മുന്നോട്ട് പോയി. നിലമ്പൂരും മലപ്പുറവുമൊക്കെ മാറിയിട്ട് ലൊക്കേഷൻ ഇടുക്കിയായി. കട്ടപ്പന. അപ്പോഴാണ് അടുത്ത കുരിശു. കിരൺ ആനപ്പറമ്പിലെ worldcup ചെയ്യാൻ പോയി. ജിബിൻ ഒരു ശസ്ത്രക്രീയക്ക് വിധേയമായി വിശ്രമ ജീവിതം നയിക്കുന്നു. (അവന്റെ മൂക്കിന് ശസ്ത്രക്രീയ എന്ന് പറഞ്ഞപ്പോൾ ഒരു സെലിബ്രിറ്റിയുടെ കമന്റ് ഈ അവസരത്തിൽ ഓർക്കുന്നു).
എന്നെ അറിയാവുന്നവർക്ക് അറിയാം, കിരണും ജിബിനും എനിക്കും അഫ്താബിനും എത്രത്തോളും പ്രിയപെട്ടവരാന്നെന്ന്. പോരാത്തതിന് ഈ വീഡിയോയുടെ കൂടെ വേറെ രണ്ടു പാട്ടുകൾ കൂടി എടുക്കുന്നുമുണ്ട്. അഫ്താബിനും എനിക്ക് വേറെയൊരു വഴി ഇല്ല. മുന്നോട്ട് പോയെ പറ്റു. കൂടെയുള്ളത് നിഖിലും പ്രിയയും. പിന്നെ അനന്ദുവും, ഗായത്രിയും സിധ്‌ധുവും ചേർന്നപ്പോൾ പിന്നെ എന്തൊക്കെയോ സൈക്കോ മോഡ് മൊത്തത്തിൽ.
ഷൂട്ടിന് വർക്ക് ചെയാൻ വന്ന ഒരു കുട്ടി ഞാനെന്തിനോ ദേഷ്യപെട്ടെന്നും പറഞ്ഞു രാവിലെ കളഞ്ഞിട്ട് പോയി. കട്ടപ്പനയിൽ പേമാരി പെയ്യുമെന്ന് കാലാവസ്ഥകാർ.
എന്തെങ്കിലും സംഭവിക്കട്ടെ എന്ന് കരുതി നമ്മൾ യാത്ര തിരിച്ചു. ക്യാമറാമാൻ ആഫ്താബ്ആണല്ലോ. ആ മഹാൻ വീട്ടിൽ നിന്നും ലെൻസെടുക്കാതെ ഇറങ്ങി വന്നു. പിന്നെ തിരിച്ചു പോയി എടുത്തു.
പോകുന്ന വഴിക്ക് വേറെയൊരു പാട്ടും ഷൂട്ട് ചെയ്തു. രാത്രി ചെറുതോണി പാലം കടന്നപ്പോഴാണ് വണ്ടിയുടെ ഗിയർ പണി മുടക്കുന്നത്. ഞാനും അഫ്താബും പരസ്പരം നോക്കി. ഒന്നും മിണ്ടുന്നില്ല. പെട്ടെന്നൊരു ശബ്ദം. കൂടെ ഡ്രൈവർ ധനീഷ് ചേട്ടന്റെ ഒരു ഡയലോഗ് \”സോറി, വണ്ടി ശരിയായി\”
അങ്ങനെ കട്ടപ്പനയെത്തി. കിടന്നുറങ്ങി. പിറ്റേന്ന് എങ്ങനൊക്കെയോ ഷൂട്ട് ചെയ്തു.
തിരിച്ചു യാത്രക്കിടയിൽ ചേച്ചി പറഞ്ഞു \”നിങ്ങളെന്താ ഇങ്ങനെ ഇരിക്കുന്നത്.. ആരെങ്കിലും പാട്ട് പാട്\” അനന്ദു തുടങ്ങി സാധകം. പിന്നെ പറയാനുണ്ടോ.. ചേച്ചി മെല്ലെ എഴുനേറ്റ് മുമ്പിൽ പോയി ഹെഡ്സെറ്റ് വെച്ചിരുന്നു. അത്രക്ക് ഗംഭീരമായിരുന്നു.
പോസ്റ്റ് പ്രൊഡക്ഷൻ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ. 🙂





Comments