top of page

മനസ്സ്

  • Writer: Vishnu Udayan
    Vishnu Udayan
  • Nov 25, 2021
  • 1 min read

മനുഷ്യ മനസ്സെന്നത് സത്യം പറഞ്ഞാൽ മനസിലാക്കാൻ പ്രയാസമുള്ള എന്തോ ഒന്നാണ്. ചില സമയങ്ങളിൽ ചെറിയ കാര്യങ്ങളിൽ ഒരുപാട് വിഷമിക്കും. എന്നാൽ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുമോ? ചിലപ്പോൾ പറ്റും, ചിലപ്പോൾ പറ്റില്ല.


എഴുതി തുടങ്ങുമ്പോൾ ഓർമ്മവരുന്നത് മോഹൻലാൽ പറയാറുള്ള വാചകമാണ്. നമ്മളിപ്പോഴും ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തണം. കേൾക്കുമ്പോൾ വളരെ എളുപ്പം പറ്റുന്ന കാര്യമായിയൊക്കെ തോന്നുമെങ്കിലും അതൊരു ശ്രമകരമായ പരിപാടിയാണ്. വിഷമിക്കണ്ട മനസ്സിന് പ്രത്യേകിച്ച് കാരണങ്ങൾ തന്നെ വേണമെന്നില്ല. പക്ഷേ സന്തോഷമെന്നത് ഒരു ആനന്ദമാണ്.


സന്തോഷമാണെങ്കിലും വിഷമമാണെങ്കിലും അത് നമ്മുടെ മനസ്സിനെ മാത്രം ബാധിക്കുന്ന ഒന്നല്ല. മനസ്സിൽ തുടങ്ങി തലച്ചോറിലും പിന്നെ നമ്മുടെ ശരീരഭാഷയിലുമൊക്കെ അത് നിഴലിക്കും. അത് നമുക്ക് ചുറ്റുമുള്ളവരിലേക്കും പകരും. അതാണ് മനുഷ്യരുടെ ഒരു കഴിവ്. നാം പുറപ്പെടുവിക്കുന്ന, ഇന്നത്തെ ഭാഷയിൽ "vibes" എന്ന ഓമനപ്പേരിൽ വിളിക്കുന്ന മനുഷ്യമാനസികാവസ്ഥ നമ്മളിൽ നിന്നും അടുത്തുള്ളവരിലേക് പകരും. ഇതൊരു തരത്തിൽ സമ്മർദ്ദമാണ്. എപ്പോഴും സന്തോഷിക്കണം, അല്ലെങ്കിൽ നമ്മുടെ സങ്കടം മറ്റുള്ളവരെ negative ആക്കുമോ എന്ന ഉൾഭയം എപ്പോഴും കാണും.


കുറച്ച് നാളുകൾ മുന്നേ വരെ ചുറ്റുമെപ്പോഴും ഒരു കൂട്ടം ചെറുപ്പക്കാരുണ്ടായിരുന്നു. നമ്മളെയൊക്കെ പോലെ തന്നെ സിനിമ സ്വപ്നംകണ്ട് നടക്കുന്ന കുറച്ച് നല്ല മനുഷ്യർ. അവർക്കിടയിലെ അവരുടെ വിഷമങ്ങളും സങ്കടങ്ങളുമൊക്കെ പങ്കവെയ്ക്കുമ്പോൾ പലപ്പോഴും അവരുടെ വിഷമങ്ങൾ എന്റേതായ അനുഭവമായിരുന്നു. ആദ്യമൊക്കെ അതത്ര കാര്യമായി കരുതിയിരുന്നില്ലെങ്കിലും കുറച്ച് നാൾ കഴിഞ്ഞപ്പോൾ അനാരോഗ്യകരമായ പ്രവർത്തിയാണ് അത് മാറി.


"എന്തായി?", "എല്ലാം ഉഷാറല്ലേ". "നിങ്ങളിപ്പോ രക്ഷപെടുമല്ലോ..." തുടങ്ങിയ വാചകങ്ങൾ സ്ഥിരമായി കേൾക്കുമ്പോൾ എവിടെയൊക്കെയോ നമ്മളെ ആരും മനസിലാക്കുന്നില്ല എന്ന തോന്നൽ അലട്ടി തുടങ്ങി. അതൊരു ഭീകരമായ അവസ്ഥയാണ്. നാം അനുഭവിക്കുന്ന സമ്മർദ്ദവും അതിനെ തുടർന്ന് ഉണ്ടാകുന്ന ടെന്ഷനുമൊക്കെ രണ്ടാമതൊരാൾ മനസിലാക്കേണ്ട ആവശ്യമില്ലെങ്കിൽ കൂടെ ഇടയ്കിടയ്ക് ഇങ്ങനെ കേൾക്കുമ്പോൾ എന്താ ഇത്ര ബുദ്ധിമുട്ടാനോ നമ്മളെ മനസിലാക്കാൻ എന്ന് സ്വയം തോന്നി തുടങ്ങും. അതവസാനിക്കുന്നത് ഒരു തരാം അപകർഷതാ ബോധത്തിലേക്കാണ്.


ആരോഗ്യകരമായ ചുറ്റുപാട് മനുഷ്യമനസ്സ് എപ്പോഴും ആഗ്രഹിക്കുന്നുണ്ട്. അത് ഉണ്ടാക്കിയെടുക്കേണ്ടത് നമ്മുടെ കടമയാണ്. ഓർക്കുക.. മനസ്സാണ് എല്ലാം.. നമ്മുടെ മനസ്സിനെ നമുക്ക് മാത്രമേ തോൽപിക്കാൻ കഴിയു.

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page