top of page

ജിബിൻ ഗോപിനാഥ് എന്ന എന്റെ ജിബിൻ അണ്ണൻ.

  • Writer: Vishnu Udayan
    Vishnu Udayan
  • Jun 26, 2021
  • 1 min read

Updated: Jun 30, 2021



ഒരു ദിവസം വൈകുന്നേരം ജിബിൻ ചേട്ടന്റെ വിളി.


ചേട്ടൻ – നീ എവിടെ? നിന്റെ വണ്ടി manual അല്ലെ? ഞാൻ – അതേ. എന്തേ? ചേട്ടൻ – മാനവീയം വാ. എനിക്ക് ഓടിക്കണം. ഞാൻ – ങേ. നിങ്ങളെ വണ്ടി എവിടെ പോയി? ചേട്ടൻ – അല്ലഡേയ്. അത് automatic. നാളെ ഷൂട്ടിൽ manual വണ്ടി ഓടിക്കണം. പൊന്മുടി പോകണം. ഞാൻ – അടിപൊളി.


അങ്ങനെ വൈകുന്നേരം ഷിജോവിനെയും കൊണ്ട് മാനവീയം പോയി. അവിടെനിന്ന് അയാൾ വണ്ടി എടുത്ത് ബേക്കറി ജംഗ്ഷൻ വഴുതക്കാട് വരെ കറങ്ങി മാനവീയത്ത് തിരിച്ചെത്തി. അന്ന് ആ കാറിൽ ഇരുന്നതിന്റെ നെഞ്ചിടിപ്പ് ഇന്നും ഷിജോവിന് തീർന്നിട്ടില്ല. ചങ്കൊക്കെ തൊണ്ടയിൽ വന്ന അവസ്ഥ!

പിറ്റേന്ന് ഷൂട്ട് കഴിഞ്ഞ് സന്തോഷത്തോടെ വിളിച്ച് alfaham വാങ്ങിച്ച് തന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് alfaham മാത്രമല്ല കൊറോനയും തന്നെന്ന് മനസ്സിലായത്‌.


വീണ്ടും കുറച്ച് മാസങ്ങൾക്ക് ശേഷം ഇത്പോലൊരു വിളി. \”പൃഥ്വിരാജ് പടമാണ്, അനിലേട്ടൻ കൂടെയുണ്ട്. വണ്ടി ഓടിക്കണം. നീ എവിടെ.\”

ഇത്തവണ റൂട്ട് മാറി. വട്ടിയൂർക്കാവ് കാച്ചാണി വഴി വഴയില. എന്റമ്മേ!ഒരു വശത്ത് കൊക്കയും കുത്തനെയുള്ള കയറ്റവുമൊക്കെ ഇയാൾ എന്റെ etios വണ്ടി ഓടിച്ച്. ഗിയറിനൊക്കെ വായുണ്ടായിരുന്നണെങ്കിൽ നിലവിളിച്ചനെ.


ഇത്തവണ ഷൂട്ട് കഴിഞ്ഞിട്ട് പക്ഷേ ചിലവൊന്നും തന്നില്ല. ഞാൻ ചോദിച്ചതുമില്ല. കഴിഞ്ഞ തവണത്തെ ക്ഷീണം മാറിയില്ല!


പക്ഷേ ഒരുപാട് സന്തോഷമുണ്ട് ഇങ്ങനൊരു ഫ്രെമിൽ ജിബിൻ ഗോപിനാഥിനെ കാണാൻ.


വർഷങ്ങൾ കഴിഞ്ഞാലും വിളിച്ചിട്ട് \”എടാ എവിടെ നീ\” എന്ന ചോദ്യം ഞാൻ കേൾക്കുമെന്ന് ഉറപ്പാണ്.

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page