Birthday അപാരത
- Vishnu Udayan
- Jan 1, 2022
- 1 min read
ജാൻ ഇ മൻ സിനിമയിലെ നായകകഥാപാത്രമില്ലേ, നമ്മുടെ മിന്നൽ മുരളി സംവിധായകൻ ബേസിൽ ജോസഫ് അഭിനയിച്ച ജോയ്മോൻ. ആ കഥാപാത്രത്തിന്റെ എന്തൊക്കെയോ സ്വഭാവങ്ങൾ എന്റെയുള്ളിലും ഉണ്ടെന്ന് സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ മനസിലായി.
ഓർമ്മ വെച്ച നാൾ മുതൽ എന്റെ birthday യുടെ അന്ന് ഞാൻ തന്നെ പോയി എനിക്ക് കേക്ക് വാങ്ങിക്കുമായിരിന്നു. കൂടെയുള്ള ക്യാൻഡിലുമൊക്കെ വാങ്ങിച്ച് സമയമാകുമ്പോൾ വീട്ടിൽ എല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ തന്നെ ക്യാൻഡിലെ കത്തിച്ച് കേക്ക് മുറിക്കും. ഹാപ്പി birthday പാട്ടു പാടാൻ സുഹൃത്തുക്കളോ കസിൻസോ ചില വർഷങ്ങളിൽ മാത്രം കാണും.
ഈ സ്വയം കേക്ക് വാങ്ങിച്ച് കട്ട് ചെയ്യുന്ന പരിപാടി അല്പത്തരമായി കണക്കാക്കുന്ന ഒരു സമൂഹമുണ്ട് ചുറ്റും. അതിന്റെ ഏറ്റവും വല്യ ഉദാഹരണമാണ് സ്വന്തം birthday കേക്ക് വാങ്ങിക്കാൻ പോകുമ്പോൾ അതെടുത്ത് തരുമ്പോഴുള്ള കടയിലെ ചേട്ടന്മാരുടെ നോട്ടവും ചിരിയും. നമ്മൾ ജനിച്ച ദിവസം നമ്മൾ ആഘോഷിക്കണ്ടേ.. നമ്മൾ ആഘോഷിച്ചില്ലേൽ വേറെയാര് ആഘോഷിക്കും?
ജനിച്ചപ്പോ ഒറ്റയ്ക്കാണ് എല്ലാവരും വന്നത്. അന്ന് ഈ ലോകം കണ്ടു തുടങ്ങിയപ്പോൾ നമ്മുടെയൊക്കെ ഉള്ളിൽ എന്ത് മാത്രം സന്തോഷം തോന്നി കാണും? അതാണ് നമ്മൾ ആരുടേങ്കിലും കൂടെയാണോ ആഘോഷിച്ചത്? അല്ല! അത്കൊണ്ട് തന്നെ എല്ലാവർഷവും ആര് ആഘോഷിച്ചില്ലെങ്കിലും നമ്മൾ നമ്മുടെ birthday ആഘോഷിക്കണം.
രണ്ടു മൂന്നോ വർഷം മാത്രമാണ് ഞാൻ എനിക്ക് കേക്ക് വാങ്ങിക്കാതെയിരുന്നിട്ടുള്ളത്. കാരണം കസിൻസ് കേക്ക് വീട്ടിൽ bake ചെയ്തു. പിന്നെ ഒന്നിൽ കൂടുതൽ കേക്ക് ഉണ്ടായിട്ടുള്ളത് മൂന്ന് തവണയാണ്. അതിലൊന്ന് കോളേജിലായിരുന്നപ്പോൾ. എനിക്ക് തോന്നുന്നു അത് മാത്രമാണ് ജീവിതത്തിൽ ഇതുവരെ കിട്ടിയിട്ടുള്ള ഒരേ ഒരു സർപ്രൈസ് കേക്ക്!
സർപ്രൈസുകളും സമ്മാനങ്ങളും ഇഷ്ടമല്ലാത്ത ആരുമില്ല. അവയൊക്കെ സമയമാകുമ്പോൾ നമ്മൾ അത്രത്തോളം വേണ്ടപെട്ടവരാണെന്നു തോന്നുന്നവർ തന്നോളും. അത് വരെ നമ്മൾ നമ്മുടെ birthdays ആഘോഷിക്കുക!






Comments