top of page

നന്മയുള്ള വാക്കുകൾ

  • Writer: Vishnu Udayan
    Vishnu Udayan
  • Dec 26, 2020
  • 1 min read

Updated: Jun 30, 2021

Pic credits – Google image search

നമ്മൾ ആദ്യമായി പരിചയപ്പെടുന്ന ഒരാൾ, ആദ്യത്തെ നിമിഷങ്ങളിൽ നമ്മളോട് പറയുന്ന കാര്യങ്ങൾ നമ്മളെ ചിലപ്പോഴെങ്കിലും ഒരുപാട് സ്വാധീനിക്കും. പ്രത്യേകിച്ച് പറയുന്ന വിഷയം നമ്മുടെ പ്രിയപ്പെട്ട ജീവിത മാർഗമാവുമ്പോൾ. 

കാര്യത്തിലേക്ക് വരാം. കഴിഞ്ഞ കുറച്ചു നാളുകൾക്കിടയിലെ ഏറ്റവും മികച്ച ഷൂട്ടാണ് കഴിഞ്ഞവാരം കഴിഞ്ഞത്. ഒരുപാട് നല്ല ഓർമ്മകളും മികച്ചൊരു outputum കിട്ടീട്ടുണ്ടെന്ന ആത്മവിശ്വാസമുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് വ്യക്തിപരമായ ഒരു പ്രശ്നം കടന്നു കൂടി മനസ്സിനെ അശാന്തമാക്കിയത്. ചെയ്യുന്ന തൊഴിൽപോലും നിർത്തേണ്ടി വരുമെന്ന ചിന്ത മനസിനെ നല്ല രീതിയിൽ ഉലച്ചു. ഉറക്കക്ഷീണവും നേരെ ചിന്തിക്കാനുള്ള മനസ്സും കൈമോശം വന്നതോടെ ചിന്തകൾ പല വഴിയിലാണ് സഞ്ചരിച്ചത്. 


അപ്പോഴാണ് ഒരു സുഹൃത്തിന്റെ വീട്ടിൽ പോയത്. അവിടെ കണ്ട ഒരു മനുഷ്യൻ, ആദ്യമായി കണ്ടു സംസാരിച്ച ഒരു മനുഷ്യൻ.. 

നേരത്തെ പറഞ്ഞതുപോലെ വേറെ വല്ല പണിക്കും പോകണമെന്ന ചിന്ത കഠിനമായി മനസ്സിനെ അലട്ടിയിരുന്നു. ഈ ഇടയ്ക്കാണെങ്കിൽ ആരെ പരിചയപെട്ടാലും തലയിലെ മുടിയുടെ കണക്കാണ് പറയുന്നത്. അത് കേൾക്കുമ്പോ തന്നെ ചൊറിയും. ഈ പറയുന്ന മനുഷ്യനും പതിവുതെറ്റിച്ചില്ല. പക്ഷേ പുള്ളി മുടിയുടെ കണക്കു പറഞ്ഞപ്പോൾ എന്തുകൊണ്ടോ അത് അലസോരപ്പെടുത്തിയില്ല. ഒരു കാര്യം പറയുമ്പോൾ അത് പറയുന്ന സ്വരവും ഉപയോഗിക്കുന്ന വാക്കുകളും മുഖ്യമാണല്ലോ. എന്റെ കൈ പിടിച്ച് പുള്ളി രണ്ടാമത് പറഞ്ഞത് \”ഇയാൾ രക്ഷപെടും\”. എന്റെ കണ്ണിൽ നോക്കി, ഒന്ന് ഇമവെട്ടാതെയാണ് ആ മനുഷ്യൻ ഈ വാക്കുകൾ പറഞ്ഞത്. അത് ചെന്ന് സ്പർശിച്ചത് ഉള്ളിലെവിടെയോ പേടിച്ചു അലസോരപ്പെടുത്തുന്ന ചിന്തകളെയും സ്വപ്നം വഴിൽ ഉപേക്ഷിക്കേണ്ടി വരുമ്പോ എന്ന ഭയത്തെയുമാണ്. 


പിന്നീട് സംസാരം പലപല വിഷയങ്ങളിലേക്ക് കടന്നു പോയി. സാധാരണ പ്രായമായവർ അവരുടെ വിഷയങ്ങളിൽ സംഭാഷണങ്ങൾ കൊടുക്കുമ്പോൾ എനിക്ക് താല്പര്യമില്ലായ്മ തോന്നും. പക്ഷേ ഇത് നേരെ തിരിച്ചായിരുന്നു. പുള്ളി കടന്നു പോകുന്ന വിഷയങ്ങൾ, അത് സാമൂഹികമാവട്ടെ രാഷ്ട്രീയപരമാവട്ടെ ഒരുപാട് ആൾക്കാരെ ജീവിതത്തിൽ വളരെ അടുത്ത് നിന്ന് കണ്ട് പഠിച്ച് തഴമ്പിച്ച ഒരു കറതീർന്ന മനുഷ്യന്റെയായിരിന്നു. വളരെ ആഴത്തിലുള്ള, യാഥാർഥ്യ ബോധത്തോടെയുള്ള വാക്കുകളാണ് പറഞ്ഞത്. 


എപ്പോഴൊക്കെയോ വീണ്ടും വീണ്ടും കൈ പിടിച്ച് "ഇയാൾ രക്ഷപെടും" എന്ന് പറയുന്നുണ്ടായിരുന്നു. ഇംഗ്ലീഷിൽ നമ്മൾ "moments to cherish” എന്ന് പറയില്ലേ, അത് പോലെ ഒരുപാട് നാൾ എന്റെ മനസ്സിൽ കിടക്കുമെന്ന് എനിക്കുറപ്പുള്ള ഇരുപതു നിമിഷങ്ങളായിരുന്നു അത്. കൂടെ, കൈപിടിച്ച് എനിക്ക് പുതുശക്തി തന്നു പറഞ്ഞ ആ വാക്കുകളും. ഈ ദിവസങ്ങളിൽ രാവിലെ ഉറക്കം എഴുന്നേക്കുമ്പോൾ സ്വയം ഞാൻ ഓർക്കാൻ ശ്രമിക്കുന്നത് ആ വാക്കുകളാണ്.


ജനൽ പാളിയുടെ ഇരയ്ച്ച് കേറുന്ന സൂര്യരശ്മികളും ആ വാക്കുകളും തരുന്നതൊരു പ്രതീക്ഷയുടെ വെട്ടമാണ്. 

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page