കഥാംശം
- Vishnu Udayan
- Feb 10, 2019
- 1 min read
തുറിച്ചു നോക്കുന്ന കഴിഞ്ഞ കാലം. ഇനിയും എന്ത് സംഭവിക്കുമെന്ന് അറിഞ്ഞൂടാത്ത വർത്തമാന കാലം. പക്ഷേ ഒന്നറിയാം. ഇത് രണ്ടുമല്ല അവന്റെ ഭാവിയെന്ന്. അത് വേറൊരു ലോകമാണെന് അവൻ സ്വയം വിശ്വസിച്ചു തുടങ്ങി. അഥവാ, അങ്ങനെ വിശ്വസിക്കാൻ നിർബന്ധിതനായി തുടങ്ങി.
ഭാവി എന്ന് അവൻ കരുതുന്ന ആ ഒരാൾ, അത് ഇനി തെറ്റരുത്. അവന്റെ നിർബന്ധബുദ്ധി അല്ല അത്. മറിച്ചു, ഇനി ഒരിക്കൽ കൂടി അവനു അവനെ തന്നെ ചതിക്കാതിരിക്കാൻ മാത്രമാണ്. മനുഷ്യ മനസ് മനസിലാക്കാൻ പ്രയാസമാണ്. സ്വയം മനസിലാക്കാൻ ചിലപ്പോൾ എന്തിനേക്കാളും പ്രയാസം. അത് മറികടക്കണം. കടന്നേ പറ്റൂ.
ഉലയുന്ന ചിന്തകളിൽ മുഴുകി കുറിക്കുന്ന കുറിപ്പുകൾക് വ്യക്തത കുറവ് സ്വാഭാവികം, എന്നാൽ അത് ഒരു ആശ്വാസമാണ്. എന്തിനോ വേണ്ടിയുള്ള ഒരു പ്രതീക്ഷയുടെ ആശ്വാസം.





Comments