അബു
- Vishnu Udayan
- Jun 7, 2019
- 1 min read
അബു – അവിയൽപോലെയുള്ള മനസ്സ്.. എന്താ ചെയേണ്ടതെന്ന് അറിഞ്ഞൂടാതെ ഇരിക്കുന്ന ഞാൻ.. ഹായ് എന്ത് ബാക്കി!
അവന്റെ മുഖത്തു നോക്കുന്നത് അല്ലാണ്ട് ഒന്നും പറയാതെ ഇരിക്കുന്ന രോഹൻ നോക്കി അബു തുടർന്ന്.
അബു – അല്ല അളിയാ.. എനിക്കെന്താ ഒരു കുറവ്? അല്ലെങ്കി വേണ്ട.. എനിക്കെന്താ ഒരു പ്രശ്നം?
രോഹൻ – കഞ്ചാവടിച്ച കിടന്നുറങ്ങണം.
അബു – അല്ലേലും നിനക്കെല്ലാം തമാശയാണ്. മനുഷ്യന്റെ വികാരവും വിഷമവും ഒന്നും പറഞ്ഞ നിനക്കു മനസിലാവൂല.
അബുവിനോട് പറഞ്ഞിട്ട് കാര്യമില്ലാന്നു റോഹനറിയാം. അവനിപ്പോ കടന്നു പോകുന്ന അവസ്ഥ ഇച്ചിരി പ്രയാസമേറിയതാണെന്നും അറിയാം. പക്ഷെ ഇത് രോഹന്റെ ഏരിയല്ല. എന്നിരുന്നാലും എന്തെങ്കിലും പറഞ്ഞെ പറ്റു.
രോഹൻ – പത്തുമുപ്പതു വയസ്സായില്ലേ.. നന്നായിക്കൂടെ..
അബു – നോ. എനിക്കത്രേം വയസ്സായിട്ടില്ല.
അബുവിന്റെ തലയ്ക്കിട്ട് ഒരു അടി. അതായിരുന്നു രോഹന്റെ മനസ്സിലപ്പോ. പക്ഷെ കൊടുക്കാൻ പറ്റില്ല. അതും അവന്റെ ശൈലിയല്ല.
പിന്നെ?
രോഹൻ – എടാ ഒന്നൂടി പറയുവാ. കഞ്ചാവടിച്ച കിടന്നുറങ്ങേണം. അല്ലെങ്കി പാട്ടും പാടി നടക്കണം.
അബു എഴുനേറ്റു. പാട്ടു പാടാൻ വാ തുറന്നതേ അവനോർമ്മയൊള്ളു. പിന്നീട് അവൻ കാണുന്നത് അവന്റെ അനിയത്തി മുഖത്തേക്ക് വെള്ളം ഒഴികുന്നതാണ്.
വീണ്ടും അവന്റെ സ്വപ്നം അവിടെംകൊണ്ടു തീർന്നു. എന്നിരുന്നാലും ഒരു പുതിയ ദിവസം തുടങ്ങുവാണല്ലോ. അവളോട് ഇനീം സംസാരിക്കാലോ. ആ ഒരു സന്തോഷത്തിൽ അവൻ അവന്റെ ദിവസം തുടങ്ങി .





Comments